നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • LockDown| ഇതുവരെ ഓടിച്ചത് 468 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍; 363 എണ്ണം ലക്ഷ്യസ്ഥാനത്തെത്തി

  LockDown| ഇതുവരെ ഓടിച്ചത് 468 ശ്രമിക് സ്‌പെഷ്യല്‍ ട്രെയിനുകള്‍; 363 എണ്ണം ലക്ഷ്യസ്ഥാനത്തെത്തി

  ഇതില്‍ 363 എണ്ണം ലക്ഷ്യസ്ഥാനത്തെത്തി. 105 ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം:ലോക്ക്ഡൗണിനെ തുടർന്ന് വിവിധ ഇടങ്ങളിൽ കുടുങ്ങിപ്പയവർക്കായി ഇന്ത്യൻ റെയിൽവെ ഇതുവരെ ഓടിച്ചത്  468 ശ്രമിക് സ്‌പെഷല്‍ ട്രെയിനുകള്‍. ഇന്നു രാവിലെ 10 മണിവരെയുള്ള കണക്കാണിത്.

   അന്യ സംസ്ഥാന തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയവരുടെ യാത്രയ്ക്കായിട്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരം റെയില്‍വേ പ്രത്യേക ശ്രമിക് ട്രെയിനുകള്‍ ഓടിക്കുന്നത്. ഇതില്‍ 363 എണ്ണം ലക്ഷ്യസ്ഥാനത്തെത്തി. 105 ട്രെയിനുകള്‍ ഓടിക്കൊണ്ടിരിക്കുന്നു.

   ആന്ധ്രപ്രദേശ്‌, ഹിമാചല്‍പ്രദേശ്‌ എന്നിവിടങ്ങളില്‍ ഓരോന്നും
   ബിഹാറില്‍ 100ഉം ഝാര്‍ഖണ്ഡില്‍ 22ഉം മധ്യപ്രദേശില്‍ 30ഉം മഹാരാഷ്ട്രയില്‍ മൂന്നും ഒഡീഷയില്‍ 25ഉം രാജസ്ഥാനില്‍ നാലും തെലങ്കാനയിലും ബംഗാളിലും രണ്ടു വീതവും ഉത്തര്‍പ്രദേശില്‍ 172ഉം തമിഴ്‌നാട്ടില്‍ ഒന്നും ട്രെയിനുകളാണ്‌ എത്തിച്ചേര്‍ന്നത്‌.

   തിരുച്ചിറപ്പള്ളി, തിത്‌ലഗാര്‍, ബറൗനി, ഖാന്ദ്വ, ജഗന്നാഥപൂര്‍, ഖുര്‍ദ റോഡ്, പ്രയാഗ് രാജ്, ഛാപ്ര, ഭാലിയ, ഗയ, വരാണസി, ധര്‍ഭാംഗ, ഘോരഗ്പൂര്‍, ലക്‌നൗ, ജാന്‍പൂര്‍, ഹാതിയ, ബസ്തി, ദനാപൂര്‍, മൂസാഫര്‍പൂര്‍, സഹര്‍സാ തുടങ്ങി നിരവധി നഗരങ്ങളിലേക്കാണ് ഈ ട്രെയിനുകള്‍ ആളുകളെ എത്തിച്ചത്.
   You may also like:'''ഒരു നായകന്റെ ദേശം': ഇർഫാൻഖാന് ആദരവുമായി ഒരു ഗ്രാമം [PHOTO]'''ശുഭവാർത്ത | കഴിഞ്ഞ 24 മണിക്കൂറിൽ ഡൽഹിയിൽ കോവിഡ് മരണങ്ങളില്ല
   [NEWS]
   OPINION | വിദേശത്ത് നിന്നെത്തുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടാം; ബ്രേക്ക് ദ ചെയിനും ക്വാറന്റീനും ആത്മവിശ്വാസം നൽകും
   [news]


   ഈ പ്രത്യേക ട്രെയിനുകളില്‍ ഓരോന്നിലും പരമാവധി 1200 യാത്രക്കാര്‍ക്ക് വീതം സാമൂഹിക അകലം പാലിച്ച് യാത്ര ചെയ്യാം. പുറപ്പെടുന്നതിനു മുമ്പ് ശരിയായ രോഗപരിശോധന ഉറപ്പാക്കുന്നുണ്ട്. യാത്രയില്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നുണ്ട്.
   Published by:Gowthamy GG
   First published:
   )}