• HOME
  • »
  • NEWS
  • »
  • india
  • »
  • 48 PERCENTAGE OF PARENTS SAY THEY WILL NOT LET THEIR CHILDREN GO TO SCHOOL WITHOUT VACCINATING NJ

കുട്ടികളെ വാക്സിൻ എടുക്കാതെ സ്കൂളിലേക്ക് വിടില്ലെന്ന് 48 ശതമാനം രക്ഷിതാക്കൾ; സർവേ ഫലം

30 ശതമാനം പേരും തങ്ങളുടെ ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകൾ പൂജ്യത്തിലെത്തിയാൽ മാത്രമേ കുട്ടികളെ സ്കൂളുകളിലേക്കയക്കൂ എന്ന നിലാപാടിലാണ്

Image for representation

Image for representation

  • Share this:
    കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാതെ തങ്ങളുടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കില്ലെന്ന അഭിപ്രായക്കാരാണ് ഈയടുത്ത് നടന്ന സർവേയിൽ പങ്കെടുത്ത 48 ശതമാനം രക്ഷിതാക്കളും. രാജ്യത്തെ 361 ജില്ലകൾ കേന്ദ്രീകരിച്ച് നടത്തിയ സർവേയിൽ പങ്കെടുത്ത 32,000 രക്ഷിതാക്കളിൽ 30 ശതമാനം പേരും തങ്ങളുടെ ജില്ലയിലെ കോവിഡ് പോസിറ്റീവ് കേസുകൾ പൂജ്യത്തിലെത്തിയാൽ മാത്രമേ വിദ്യാർത്ഥികളെ സ്കൂളുകളിലേക്കയക്കൂ എന്ന നിലാപാടാണ് സ്വീകരിക്കുന്നത്.

    കുട്ടികൾ സ്കൂളിൽ പോകണമെങ്കിൽ വരും മാസങ്ങളിൽ അവർക്ക് കുത്തിവെപ്പ് നൽകുക എന്നത് വളരെ പ്രധാനമാണ്. സർവേയിൽ പങ്കെടുത്ത 48 ശതമാനം രക്ഷിതാക്കളും വാക്സിൻ ലഭിക്കാതെ കുട്ടികളെ സ്കൂളുകളിലേക്ക് വിടില്ല എന്ന അഭിപ്രായക്കാരാണ്. ലോക്കൽ സർക്കിൾസ് ഓൺലൈനായി നടത്തിയ സർവ്വേയിൽ പറയുന്നു. എന്നാൽ 21 ശതമാനം രക്ഷിതാക്കൾ എപ്പോൾ സ്കൂൾ തുറന്നാലും തങ്ങളുടെ കുട്ടികളെ പറഞ്ഞയക്കാൻ തയ്യാറാണ് എന്ന് പറയുന്നു.

    കുട്ടികൾക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് ഉടൻ വിതരണം ചെയ്യാൻ തുടങ്ങിയേക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ ചെവ്വാഴ്ച അറിയിച്ചിരുന്നു.

    കഴിഞ്ഞ വർഷം മാർച്ചിലാണ് രാജ്യത്തെ മുഴുവൻ സ്കൂളുകളും അടച്ചിടണമെന്ന നിർദ്ദേശം പുറപ്പെടുവിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുക്കെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന്റെ തൊട്ട് മുമ്പായിരുന്നു ഇത്.

    Also Read- COVID 19| കേന്ദ്രസംഘം ഇന്ന് കേരളത്തിൽ; പത്ത് ജില്ലകളിൽ സന്ദർശനം നടത്തും

    എന്നാൽ കഴിഞ്ഞ വർഷം ഒക്ടോബറിൽ ചില സംസ്ഥാനങ്ങളിലെ സ്കൂളുകൾ ഭാഗികമായി തുറന്നു പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗം വീണ്ടും കേസുകൾ കൂടാൻ വഴിയൊരുക്കിയതോടെ സ്കൂളുകൾ വീണ്ടും അടച്ചിടാൻ തീരുമാനിക്കുകയായിരുന്നു.

    Also Read- ഇന്ത്യയിലെ കർഷകരിലേയ്ക്ക് കാലാവസ്ഥാ പ്രവചനങ്ങൾ എത്തിക്കുന്നത് 'പാർട്ട് ടൈം' ബ്ലോഗർമാർ

    ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഈ മാസം മുതൽ സ്കൂളുകൾ ഭാഗികമായി തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. കൂടാതെ, രാജസ്ഥാൻ, ഹിമാചൽപ്രദേശ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകൾ ഓഗസ്റ്റ് ആദ്യം വാരം തുറക്കുമെന്നും അധികൃതർ അറിയിച്ചു.

    കോവിഡ് പശ്ചാത്തലത്തിൽ മിക്ക സംസ്ഥാനങ്ങളിലും സ്കൂളകളിലെ പരീക്ഷകൾ റദ്ദാക്കിയിരുന്നു. റദ്ദാക്കിയ സിബിഎസ്ഇ പരീക്ഷകളുടെ ഫലങ്ങൾ മോഡൽ എക്സാം, മുൻ വർഷങ്ങളിലെ ഫലങ്ങൾ എന്നിവ അടിസ്ഥാനപ്പെടുത്തി നിർണ്ണിയിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ ഫലങ്ങൾ പുറത്തുവിടുമെന്നാണ് കരുതപ്പെടുന്നത്.

    അതേസമയം കേരളത്തിൽ എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷകൾ നടത്തിയിരുന്നു. ഇന്നലെയാണ് പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചത്. ഇത്തവണ പ്ലസ്ടു വിജയശതമാനം 87.94 % ആണ്. 3,23,802 പേര്‍ വിജയിച്ചു. 48,383 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിഎച്ച്എസ്ഇ വിജയശതമാനം 80.36 ആണ്.
    Published by:Naseeba TC
    First published:
    )}