Jammu and Kashmir| ഓഗസ്റ്റ് 16 മുതൽ ജമ്മു കശ്മീരിൽ 4G ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കും; കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ

രണ്ടുമാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാകും തുടര്‍നടപടികള്‍ ഉണ്ടാകുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഇക്കാര്യം അറിയിച്ചത്.

News18 Malayalam | news18-malayalam
Updated: August 11, 2020, 1:18 PM IST
Jammu and Kashmir| ഓഗസ്റ്റ് 16 മുതൽ ജമ്മു കശ്മീരിൽ 4G ഇന്റർനെറ്റ് സേവനം പുനഃസ്ഥാപിക്കും; കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ
News18 Malayalam
  • Share this:
ന്യൂഡല്‍ഹി: ഒരുവർഷം നീണ്ട നിയന്ത്രണത്തിന് ശേഷം ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നു. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ജമ്മുവിലെയും കശ്മീരിലെയും ഓരോ ജില്ലകളില്‍ ഓഗസ്റ്റ് 15ന് ശേഷം 4ജി ഇന്റര്‍നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതാണ് ഇക്കാര്യം. എന്നാൽ, നിയന്ത്രണരേഖയ്ക്കും അന്താരാഷ്ട്ര അതിര്‍ത്തിക്കും സമീപമുള്ള ഒരു പ്രദേശത്തും 4ജി ഇന്റര്‍നെറ്റ് അനുവദിക്കില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും കുറവുള്ള പ്രദേശങ്ങളിലാകും ഈ സൗകര്യങ്ങള്‍ ആദ്യം എത്തിക്കുകയെന്നും കേന്ദ്രം പറയുന്നു.

രണ്ടുമാസത്തെ നിരീക്ഷണത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാകും തുടര്‍നടപടികള്‍ ഉണ്ടാകുക. കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചിന് മുൻപാകെ ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതിന് പിന്നാലെയാണ് ഇവിടെ 4ജി ഇന്റര്‍നെറ്റ് വിച്ഛേദിച്ചത്. ഈ നീക്കത്തിന് ഒരു വര്‍ഷമാകുന്ന വേളയിലാണ് പുതിയ ഇളവുകള്‍ക്ക് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ജമ്മു കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം ചോദിച്ചിരുന്നു.

കഴിഞ്ഞ തവണ ഈ വിഷയം പരിഗണനക്കെടുത്തപ്പോൾ പ്രത്യേക പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. ജമ്മു കശ്മീരിൽ ഇപ്പോഴും സുരക്ഷാ ഭീഷണി നിലനിൽക്കുന്നുവെന്നും അറ്റോർണി ജനറൽ അറിയിച്ചു. മെഡിക്കൽ സേവനം, വിദ്യാഭ്യാസം, ബിസിനസ് എന്നിവയെ 4ജി നിയന്ത്രണം ബാധിക്കരുത്. അതേസമയം തന്നെ എല്ലാ പ്രദേശത്തും 4ജി സേവനം അനുവദിക്കുന്നത് സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ അനുവദിക്കാനാവില്ലെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

TRENDING രാജസ്ഥാനിലെ കൂട്ടമരണം; പൊലീസ് അതിക്രമങ്ങൾക്ക് നേരെ വിരൽ ചൂണ്ടി ആത്മഹത്യാ കുറിപ്പ്
[NEWS]
Shooting outside White House| ട്രംപിന്റെ വാർത്താസമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവയ്പ്പ് [NEWS] Sushant Singh Rajput Case | 'മാധ്യമ വിചാരണ അന്യായം' സുപ്രീം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ച് റിയ ചക്രബർത്തി
[NEWS]


കേന്ദ്രസർക്കാരിനും ജമ്മു കശ്മീർ ഭരണകൂടത്തിനും എതിരായ കോടതി അലക്ഷ്യ നടപടികളും സുപ്രീംകോടതി ബെഞ്ച് അവസാനിപ്പിച്ചു. എങ്കിലും പ്രത്യേക സമിതിയുടെ ഉത്തരവുകൾ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ചും സമിതി എല്ലാ ആഴ്ചയും സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നുണ്ടോയെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ പ്രതികരണം സമർപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്ക് ശേഷം കോടതി വീണ്ടും വിഷയം പരിഗണനയ്ക്കെടുക്കും.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെയാണ് അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്. ജമ്മു, കശ്മീർ, ലഡാക്ക് എന്നിങ്ങനെ മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്തിരുന്നു. അഞ്ചുമാസത്തിന് ശേഷം ജനുവരിയിൽ 2ജി സേവനം പുനസ്ഥാപിച്ചു. അതിവേഗ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ കുട്ടികൾക്ക് വെർച്വൽ ക്ലാസുകളിൽ പങ്കെടുക്കാനാകുന്നില്ലെന്നും ഡോക്ടർമാരുമായി ഓൺലൈൻ കൺസൾട്ടേഷൻ സാധ്യമാകുന്നില്ലെന്നും എൻജിഎ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Published by: Rajesh V
First published: August 11, 2020, 1:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading