• HOME
  • »
  • NEWS
  • »
  • india
  • »
  • ബിജെപി പ്രവർത്തകർക്കിടയിലേക്ക് എംഎൽഎ വാഹനം പാഞ്ഞുകയറി; പോലീസുകാരടക്കം 24 പേർക്ക് പരിക്ക്; എംഎൽഎയെ തല്ലിച്ചതച്ചു

ബിജെപി പ്രവർത്തകർക്കിടയിലേക്ക് എംഎൽഎ വാഹനം പാഞ്ഞുകയറി; പോലീസുകാരടക്കം 24 പേർക്ക് പരിക്ക്; എംഎൽഎയെ തല്ലിച്ചതച്ചു

പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്.

  • Share this:
    ഭുവനേശ്വർ: ഒഡീഷയില്‍ (Odisha) ബിജെപി (BJP) പ്രവർത്തകരുടെ ജാഥയിലേക്ക് (Procession) വാഹനം പാഞ്ഞുകയറി പോലീസ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 24 പേര്‍ക്ക് പരിക്ക്. ബിജു ജനതാദൾ (ബിജെഡി) (Biju Janata Dal, BJD) പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട എംഎൽഎയുടെ വാഹനമാണ് ജാഥയ്ക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഖുർദ ജില്ലയിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. പരിക്കേറ്റവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. വാഹനം ഓടിച്ചിരുന്ന ചിലിക്ക നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎൽഎയായ പ്രശാന്ത് ജഗ്ദേവിനെ (Prashant Jagdev) ജനക്കൂട്ടം തല്ലിച്ചതച്ചു.

    ചിൽക തടാകത്തിന് സമീപം, പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാൻപുർ പഞ്ചായത്ത് ഓഫീസിന് പുറത്ത് 200ഓളം ബിജെപി പ്രവർത്തകർ ഒത്തുകൂടിയിരുന്നു. ഇവരുടെ ഇടയിലേക്കാണ് പ്രശാന്ത് വാഹനവുമായി എത്തിയതെന്ന് പോലീസ് പറയുന്നു. ഓഫീസിന് സമീപമെത്തിയപ്പോൾ പ്രശാന്തിന്റെ വാഹനം പോലീസും പാർട്ടി പ്രവർത്തകരും ചേർന്ന് തടഞ്ഞെങ്കിലും എംഎൽഎ വീണ്ടും വാഹനം മുന്നിലേക്ക് എടുത്തതോടെയാണ് അപകടമുണ്ടായത്.



    Also read-  Four terrorists killed| ജമ്മു കശ്മീരിൽ അഞ്ചിടത്തുണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചു

    എംഎൽഎ വാഹനത്തിന് ചുറ്റും തടിച്ചുകൂടിയ ആളുകളെ ഇടിച്ചിടുകയായിരുന്നുവെന്നും അപകടത്തില്‍ 24 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സെന്‍ട്രല്‍ റേഞ്ച് ഐജി നരസിംഗ ഭോള്‍ പറഞ്ഞു. "ഭാൻപുർ പോലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തെ തുടർന്ന് തടിച്ചുകൂടിയ ജനക്കൂട്ടം എംഎൽഎയെ തല്ലിച്ചതച്ചു. സ്ഥിഗതികളെല്ലാം ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.' അദ്ദേഹം പറഞ്ഞു.

    52 വയസുകാരനായ എംഎൽഎ മദ്യലഹരിയിലാണ് വാഹനം ഓടിച്ചതെന്ന് സമീപവാസിയായ അരുൺ കുമാർ നായക് ആരോപിച്ചു. എംഎൽഎയെ മർദിച്ചതിന് പുറമെ അപകടത്തിന് ഇടയാക്കിയ കാർ പ്രവർത്തകർ അഗ്നിക്കിരയാക്കുകയും ചെയ്തു. ജനക്കൂട്ടത്തിന്റെ മർദനത്തിൽ എംഎൽഎയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആദ്യം താംഗി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രശാന്തിനെ പ്രാഥമിക ചികിത്സയ്ക്ക് വിധേയനാക്കിയ ശേഷം ഭുവനേശ്വറിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ഭാൻപുർ പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇന്‍ ചാര്‍ജ് ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും അവരെ ഭുവനേശ്വറിലെ എയിംസില്‍ പ്രവേശിപ്പിച്ചതായും അധികൃതർ പറഞ്ഞു.

    Also read- Fire Break Out| ഡൽഹി ഗോകുൽപുരിയിൽ തീപിടിത്തം; 7 പേർ മരിച്ചു; 60 കുടിലുകൾ കത്തിനശിച്ചു


    ഒഡീഷയിലെ ഭരണകക്ഷിയായ ബിജെഡിയിൽ നിന്നും പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കഴിഞ്ഞ വർഷമാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.
    Published by:Naveen
    First published: