• HOME
  • »
  • NEWS
  • »
  • india
  • »
  • ഗുരുഗ്രാമിലെ വൈൻ ഷോപ്പിൽ തീപിടിത്തം; 5 കോടി രൂപയുടെ മദ്യം നശിച്ചു

ഗുരുഗ്രാമിലെ വൈൻ ഷോപ്പിൽ തീപിടിത്തം; 5 കോടി രൂപയുടെ മദ്യം നശിച്ചു

ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.

  • Share this:

    ഗുരുഗ്രാം: ഹരിയാനയിലെ ഗോൾഫ് കോഴ്സ് റോഡിന് സമീപമുള്ള മദ്യശാലയിലുണ്ടായ തീപിടുത്തത്തിൽ കോടികളുടെ നഷ്ടം. ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല.

    അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിൽ അഞ്ച് കോടിയുടെ മദ്യം നശിച്ചതായാണ് റിപ്പോർട്ടുകൾ. അഗ്നിബാധയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.


    തീപിടുത്തത്തിൽ ആളപായമില്ല.

    Published by:Naseeba TC
    First published: