നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Tamil Nadu Rain| തമിഴ്നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ; 9 ജില്ലകളിൽ സ്കൂളുകൾ അടച്ചു

  Tamil Nadu Rain| തമിഴ്നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴ; 9 ജില്ലകളിൽ സ്കൂളുകൾ അടച്ചു

  അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്.

  (Image: News18)

  (Image: News18)

  • Share this:
   ചെന്നൈ: തമിഴ്നാട്ടിൽ (Tamil Nadu) രണ്ടു ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് (Extremely Heavy Showers) കാലാവസ്ഥാ വകുപ്പിന്റെ (IMD) മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ (Bay of Bengal) രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് കൂടുതൽ ശക്തമാകും. തുടർന്നുള്ള ദിവസങ്ങളിൽ ശക്തിപ്രാപിച്ച് തമിഴ്നാട് തീരത്തേയ്ക്ക് പ്രവേശിച്ചേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

   തമിഴ്നാട്ടിലെ വിവിധ ജില്ലകളിലും തീരപ്രദേശങ്ങളിലും ഇരുപത് സെന്റീമീറ്ററിൽ കൂടുതൽ ശക്തമായ മഴയുണ്ടാകും. നവംബർ പതിനൊന്നോടെ മഴയ്ക്ക് നേരിയ ആശ്വാസമുണ്ടാകുമെന്നാണ് പ്രവചനം. തമിഴ്നാട്ടിലെ ഗൂഡല്ലൂർ, വിലുപ്പുരം, ശിവഗംഗ, രാമനാഥപുരം, കരയ്ക്കൽ എന്നീ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

   ചെന്നൈയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനെ ചൊവ്വാഴ്ച മദ്രാസ് ഹൈക്കോടതി വിമർശിച്ചു. മഴക്കാലത്ത് നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് തടയാൻ മതിയായ നടപടികൾ സ്വീകരിക്കാത്തതിനാണ് വിമർശനം.


   രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി കോർപ്പറേഷനെ വിമർശിച്ചത്. 2015-ലെ വെള്ളപ്പൊക്കത്തിന്റെ അനുഭവമുണ്ടായിട്ടും കഴിഞ്ഞ ആറ് വർഷമായി അധികാരികൾ എന്താണ് ചെയ്യുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. നിലവിലെ സാഹചര്യം നിയന്ത്രണവിധേയമാക്കിയില്ലെങ്കിൽ സ്വമേധയാ നടപടിയെടുക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകി.


   വർഷത്തിന്റെ പകുതിയോളം വെള്ളത്തിനായി കരയുകയും മറ്റൊരു പകുതി വെള്ളത്തിൽ മുങ്ങി ആളുകൾ മരിക്കുകയുമാണെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തി.


   രണ്ട് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഇന്നും നാളെയും വിവിധ ജില്ലകളിലെ സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, തഞ്ചാവൂർ, തിരുവരൂർ, മയിലാടുതുറൈ എന്നീ ജില്ലകളിലാണ് സ്കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്.

   Published by:Naseeba TC
   First published:
   )}