മുസാഫർനഗർ: നിയമവിരുദ്ധമായി പശുവിനെ കൊന്നതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഉത്തർ പ്രദേശിലെ ഷംലി ജില്ലയിലാണ് സംഭവം. 60 കിലോയോളം ഇറച്ചി പ്രതികളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു.
ഇമ്രാൻ, ഇർഷാദ്, ആസിഫ്, അലീം, മോമിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർ താമസിക്കുന്നിടത്ത് നിന്ന് 60 കിലോയോളം ഇറച്ചിയും കണ്ടെടുത്തു. ബുർതാഡ ഗ്രാമത്തിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പശുവിനെ കൊല്ലാനുള്ള ഉപകരണങ്ങളും രണ്ട് പിസ്റ്റളുകളും പ്രതികളായവരിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. അതേസമയം, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bulandshahr cow slaughter, Cow, Cow slaughter, Stray cows