• HOME
 • »
 • NEWS
 • »
 • india
 • »
 • ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. ബലൂണ്‍ വാങ്ങാനായി ധാരാളം കുട്ടികള്‍ കച്ചവടക്കാരന് ചുറ്റിലുമുണ്ടായിരുന്നു.

 • Last Updated :
 • Share this:
  ഭോപ്പാല്‍: ബലൂണുകളില്‍ (balloons) കാറ്റ് നിറയ്ക്കാന്‍ ഉപയോഗിക്കുന്ന സിലിണ്ടര്‍ (cylinder) പൊട്ടിത്തെറിച്ച്(exploded) മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഉജ്ജൈനിലാണ് സംഭവം. തിരക്കേറിയ പുതുവത്സര മേളയില്‍ ബലൂണ്‍ വില്‍പ്പനക്കാരന്‍ ബലൂണില്‍ കാറ്റ് നിറയ്ക്കുന്നതിനിടയിലാണ് അപകടമുണ്ടായത്.

  ബലൂണ്‍ വാങ്ങാനായി ധാരാളം കുട്ടികള്‍ കച്ചവടക്കാരന് ചുറ്റിലുമുണ്ടായിരുന്നു. പരിക്കേറ്റവരില്‍ എട്ട് വയസ്സുകാരന്റെ നില ഗുരുതരമാണ്.

  വലിയ ശബ്ദത്തോടെയുള്ള സ്‌ഫോടനമാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന സ്ഥലത്തെ ഭിത്തികള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സിലിണ്ടറില്‍ ഹൈഡ്രജന്‍ വാതകം കലര്‍ന്നതാണ് അപകടത്തിന് കാരണമെന്ന് പ്രാദേശിക ഉദ്യോഗസ്ഥന്‍ പ്രീതി ഗെയ്ക്വാദ് പറഞ്ഞു. കേടായ സിലിണ്ടറിന്റെ ഭാഗങ്ങള്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചിട്ടുണ്ട്.

  ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്; മോശം കാലാവസ്ഥ ദുരന്തത്തിനിടയായി

  ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്‌ അടക്കം 14 ഉന്നത ഉദ്യോഗസ്ഥരുടെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വ്യോമസേന നിയോ​ഗിച്ച അന്വേഷ സംഘത്തിന്‍റേതാണ് കണ്ടെത്തൽ. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക സൂചനകൾ ഉണ്ടായിരുന്നു. വ്യോമസേനയിലെ വിദഗ്ദ്ധരും ഇതേ നിഗമനത്തിലാണ് എത്തിച്ചേർന്നത്. അപകട സമയത്ത്‌ പ്രദേശത്ത്‌ കനത്ത മൂടല്‍ മഞ്ഞ്‌ ഉണ്ടായിരുന്നു. ഇക്കാര്യം പ്രദേശവാസികളും വ്യക്തമാക്കിയിരുന്നു.

  എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. മോശം കാലാവസ്ഥയെ തുടർന്നുള്ള പിഴവ് ആണ് അപകടകാരണമായത് എന്നാണ് നിഗമനം. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും എന്നാണ് പുറത്തുവരുന്ന സൂചന.

  Also read: Accident | റെയിൽവേ ഗേറ്റ് തകർത്തെത്തിയ കാർ ട്രെയിനിലിടിച്ചു; തിപിടിത്തത്തിൽ ഒരാൾ മരിച്ചു

  നവംബർ എട്ടിനാണ് വ്യോമസേനയുടെ എം ഐ 17വി 5 ഹെലികോപ്‌ടർ തമിഴ്നാട്ടിലെ കുനൂരിന് അടുത്ത് അപകടത്തില്‍ പെട്ടത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്‌, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്‌ട‌റിലുണ്ടായിരുന്നത്‌. അപകടത്തില്‍ ഇവരിൽ ആരും രക്ഷപെട്ടില്ല.
  വെല്ലിങ്ടണ്‍ ഡിഫന്‍സ്‌ കോളേജില്‍ 2.45ന്‌ സൈനിക കേഡറ്റുകളെ അഭിസംബോധന ചെയ്യുന്നതിനുള്ള പരിപാടിക്കായാണ് ബിപിൻ റാവത്ത് യാത്ര തിരിച്ചത്. 11.45ന്‌ സുളൂര്‍ വ്യോമതാവളത്തില്‍ നിന്നുമാണ് സംഘം വെല്ലിങ്‌ടണിലേക്ക്‌ പുറപ്പെട്ടത്‌. 12.20 വെല്ലിങ്‌ടണ്‍ ഹെലിപാഡില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന്‌ ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാല്‍ 10 കിലോ മീറ്റര്‍ മാത്രം മാറി കുനൂര്‍ കട്ടേരിക്ക്‌ സമീപം ഒരു ഫാമില്‍ ഹെലികോപ്ടറ്റർ തകര്‍ന്നു വീഴുകയായിരുന്നു.

  Published by:Sarath Mohanan
  First published: