നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കളിക്കുന്നതിനിടയിൽ കണ്ടെയ്നറിൽ കയറി; രാജസ്ഥാനിൽ 5 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

  കളിക്കുന്നതിനിടയിൽ കണ്ടെയ്നറിൽ കയറി; രാജസ്ഥാനിൽ 5 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

  കുട്ടികൾ കളിക്കുന്നതിനിടെ ധാന്യങ്ങൾ സൂക്ഷിക്കുന്ന കണ്ടെയ്നറിൽ കയറുകയായിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   രാജസ്ഥാൻ: ഞായറാഴ്ച്ചയുണ്ടായ വ്യത്യസ്തമായ രണ്ട് സംഭവങ്ങളിൽ രാജസ്ഥാനിൽ ദാരുണമായി മരിച്ചത് എട്ട് കുട്ടികൾ. അഞ്ച് കുട്ടികൾ കണ്ടെയ്നറിൽ കുടുങ്ങി ശ്വാസംമുട്ടിയാണ് മരിച്ചത്. രാജസ്ഥാനിലെ ബയ്കനേർ ജില്ലയിലുള്ള ഹിമ്മത്സർ ഗ്രാമത്തിലാണ് സംഭവം നടന്നത്.

   മരിച്ച കുട്ടികളെല്ലാം പത്ത് വയസ്സിൽ താഴെയുള്ളവരാണ്. ശിവറാം(4), റവീന(7), പൂനം(8), രാധ(5) എന്നിവരാണ് കണ്ടെയ്നറിൽ കുടുങ്ങി മരിച്ചത്. കുട്ടികൾ കളിക്കുന്നതിനിടെ ധാന്യങ്ങൾ സൂക്ഷിക്കുന്ന കണ്ടെയ്നറിൽ കയറുകയായിരുന്നു. കാലിയായിരുന്ന വലിയ കണ്ടെയ്നറിൽ ഓരോരുത്തരായി കയറി. ഇതിനിടയിൽ കണ്ടെയ്നറിന്റെ ഡോർ അബദ്ധത്തിൽ അടഞ്ഞു. ഉള്ളിൽ കുടുങ്ങിയ കുട്ടികൾ ശ്വാസം കിട്ടാതെയാണ് മരിച്ചത്.

   കുട്ടികളുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്താണ് ദാരുണമായ സംഭവം നടന്നത്. വീട്ടിൽ തിരിച്ചെത്തിയ സ്ത്രീ കുട്ടികളെ കാണാത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയാണ് കണ്ടെയ്നറിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടത്. ഉടനെ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഞ്ച് കുട്ടികളും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു.

   രാജസ്ഥാനിൽ തന്നെ നടന്ന സമാനമായ മറ്റൊരു സംഭവത്തിൽ മൂന്ന് കുട്ടികളും മരിച്ചു. ജുൻജുനു ജില്ലയിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ശനിയാഴ്ച്ച വൈകീട്ടടോടെയാണ് കളിച്ചു കൊണ്ടിരിക്കുന്ന കുട്ടികളുടെ മുകളിലേക്ക് മണൽകൂമ്പാരം വീണ് അപകടമുണ്ടാകുന്നത്. അപകടത്തിൽ പ്രിൻസ്(7), സുരേഷ് ( 7), സോന(10) എന്നിവരാണ് മരിച്ചത്.

   മണ്ണ് ഇടിഞ്ഞ് വീണ ഉടനെ തന്നെ കുട്ടികളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് തന്നെ കുട്ടികൾ മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. പരിക്കേറ്റ ഒരു കുട്ടി ചികിത്സയിലാണ്.
   Also Read-ഷോപ്പിങ് മോളിൽ ട്രയൽ റൂമിന് പുറത്ത് പഴ്സ് തൂക്കിയിട്ടു; തിരിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ

   കുട്ടികളുടെ മൃതദഹേങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് ഖേദം രേഖപ്പെടുത്തി. അത്യന്തം ദുഃഖവും നടുക്കവും സംഭവമാണ് ഉണ്ടായതെന്നും മരിച്ച കുട്ടികളുടെ വേദനയിൽ പങ്കുകൊള്ളുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

   Also Read-ഭൂമിതർക്കം: ഉയർന്ന ജാതിയിൽപ്പെട്ടവർ ദളിത് വിഭാഗത്തിൽപ്പെട്ട ഗർഭിണിയെ ആക്രമിച്ചു

   സ്കൂളിലെ ക്സാസ് റൂം ഗേറ്റിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. സഹപാഠിയെ രക്ഷിക്കാൻ ശ്രമിച്ച ഒമ്പത് വിദ്യാർത്ഥിനികൾക്കും ഷോക്കേറ്റിരുന്നു.  ബിഹാറിലെ ദർഭംഗയിലായിരുന്നു സംഭവം.

   ക്ലാസ് റൂമിന് പുറത്തുള്ള ഇരുമ്പ് ഗേറ്റിൽ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. വൈദ്യുതി ബന്ധമുള്ള വയർ ഗേറ്റിൽ തട്ടി നിന്നിരുന്നു. ഇതിൽ നിന്നാണ് ഷോക്കേറ്റത്. ഗേറ്റിൽ വയർ തൊട്ടിരിക്കുന്നത് ആരുടേയും ശ്രദ്ധയിൽപെട്ടിരുന്നില്ല.

   ചഞ്ചൽ കുമാരിയെന്നാണ് മരിച്ച വിദ്യാർത്ഥിനിയുടെ പേര്. ഗേറ്റിൽ നിന്നും ഷോക്കേറ്റ വിദ്യാർത്ഥിനിയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടയിലാണ് ഒമ്പത് കുട്ടികൾക്ക് ഷോക്കേറ്റത്. ഒമ്പത് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.

   വിദ്യാർത്ഥിനിയുടെ മരണത്തിൽ കുറ്റക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിട്ടുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
   Published by:Naseeba TC
   First published:
   )}