• HOME
  • »
  • NEWS
  • »
  • india
  • »
  • തെലങ്കാനയിൽ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; 5 മരണം, ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

തെലങ്കാനയിൽ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; 5 മരണം, ഇരുപത്തിയഞ്ചോളം പേർക്ക് പരിക്ക്

അയ്യപ്പക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങി വന്നവരാണ് അപകടത്തിൽപെട്ടത്

  • Share this:
തെലങ്കാനയിൽ ലോറിയും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം. തെലങ്കാനയിൽ മുംഗളയ്ക്കടുത്ത് ഹൈദരാബാദ്-വിജയവാഡ ദേശീയപാതയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തിൽ ഒരു കുട്ടിയടക്കം അഞ്ച് പേർ മരിച്ചു. ഇരുപത്തിയഞ്ചോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ട്രാക്ടറിലുള്ളവരാണ് അപകടത്തിൽപെട്ടത്. മുംഗളയിലെ അയ്യപ്പക്ഷേത്രത്തിൽ പോയി മടങ്ങി വരുന്നവരാണ് അപകടത്തിൽപെട്ടവർ. മുപ്പതോളം പേരാണ് ട്രാക്ടറിലുണ്ടായിരുന്നത്. തെന്നേരു പ്രമീള (35), ചിന്തകായല പ്രമീള (33), ഉദയ് ലോകേഷ് (8), നരഗോണി കോട്ടയ്യ (55), ഗുണ്ടു ജ്യോതി (38) എന്നിവരാണ് അപകടത്തിൽപെട്ടത്.

Also Read- മൂന്നാർ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി; അപകടം നടന്ന സ്ഥലത്ത് നിന്നും അര കിലോമീറ്റർ അകലെ

ക്ഷേത്രത്തിൽ നിന്നും മടങ്ങിവരവേ വഴിതെറ്റിയാണ് ട്രാക്ടർ ഹൈദരാബാദ്-വിജയവാഡ ഹൈവേയിൽ എത്തിയത്. ഈ സമയത്ത് എതിർദിശയിൽ നിന്ന് അതിവേഗതിയിൽ എത്തിയ ലോറി ട്രാക്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രാക്ടറിൽ ഉണ്ടായിരുന്ന മുപ്പത് പേരും റോഡിലേക്ക് തെറിച്ചുവീണു.

Also Read- തിരുവനന്തപുരം കോർപറേഷൻ ഒറിജിനല്‍ കത്ത് കണ്ടെത്താന്‍ കഴിഞ്ഞില്ല; ഇനി സിപിഎം ജില്ലാ സെക്രട്ടറിയുടെ മൊഴിയെടുക്കില്ല

അമിതവേഗതയിലെത്തിയ ലോറി ട്രാക്ടർ മീറ്ററുകളോളം വലിച്ചിഴച്ച് നിർത്തിയിടുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Published by:Naseeba TC
First published: