അഞ്ചു വയസുകാരൻ മധ്യപ്രദേശിൽ 200 അടി താഴ്ചയുള്ള കുഴൽകിണറില്‍ വീണു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
അഞ്ചു വയസുകാരൻ മധ്യപ്രദേശിൽ 200 അടി താഴ്ചയുള്ള കുഴൽകിണറില്‍ വീണു; രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
കുഴൽക്കിണറിന് താഴെ നിന്നും 100 അടി വരെ മുകളിലേക്ക് വെള്ളമുണ്ട്, എന്നാൽ കുട്ടി എത്ര ആഴത്തിലാണ് കുടുങ്ങിയതെന്ന് വ്യക്തമല്ല
5-year-old Boy Falls into 2 Borewell
Last Updated :
Share this:
മധ്യപ്രദേശിലെ നിവാടി ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. 200 അടി താഴ്ചയുള്ള കുഴൽകിണറിലേക്ക് അഞ്ച് വയസുകാരനായ ആൺകുട്ടി വീഴുകയായിരുന്നു. നിവാടി ജില്ലാ ആസ്ഥാനത്ത് നിന്നും ഏകദേശം 36 കിലോമീറ്റർ അകലെയുള്ള ബറാബുജുർഗ് ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു.
തൊഴിലാളികൾ പൈപ്പ് ഇടുന്ന ജോലികൾ നടത്തുന്നതിനിടെ തൊഴിലാളികളിൽ ഒരാളായ ഹരികിഷൻ കുശ്വാഹയുടെ മകൻ പ്രഹ്ലാദ് എന്ന കുട്ടിയാണ് കുഴൽ കിണറിലേക്ക് വീണത്. കുഴൽക്കിണറിന് താഴെ നിന്നും 100 അടി വരെ മുകളിലേക്ക് വെള്ളമുണ്ട്, എന്നാൽ കുട്ടി എത്ര ആഴത്തിലാണ് കുടുങ്ങിയതെന്ന് വ്യക്തമല്ലെന്ന് പ്രഥ്വിപൂർ പൊലീസ് സ്റ്റേഷൻ ഇൻചാർജായ നരേന്ദ്ര തൃപാഠി പറഞ്ഞു.
വിദഗ്ധരുടെ സഹായത്തോടെ ജില്ലാ ഭരണകൂടം രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചതായും അടുത്തിടെയാണ് കുഴൽ കിണർ കുഴിച്ചതെന്നും നരേന്ദ്ര തൃപാഠി പറഞ്ഞു.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.