കേന്ദ്ര ബജറ്റ്; പി.എം.എ.വൈ വിഹിതം ഇരട്ടിയാക്കിയേക്കും
കേന്ദ്ര ബജറ്റ്; പി.എം.എ.വൈ വിഹിതം ഇരട്ടിയാക്കിയേക്കും
flat
Last Updated :
Share this:
ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പദ്ധതികളും പ്രഖ്യാപനങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍.
ഇതിന്റെ ഭാഗമായി പൊതുബജറ്റില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്ക്കുള്ള വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ പ്രഖ്യാപനത്തിലൂടെ ഇടത്തരക്കാരുടെ വോട്ട് ഉറപ്പാക്കാമെന്ന കണക്ക്കൂട്ടലിലാണ് ബി.ജെ.പി.
സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പരമാവധി ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും നീക്കം നടക്കുന്നതായി ബി.ജെ.പി വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ ഭാഗമായാണ് ഗുണഭോക്തൃ വിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കുന്നത്. എല്ലാവര്ക്കും വീടെന്ന പ്രഖ്യാപനം യാഥാര്‍ഥ്യമാക്കുകയെന്നതാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.