ഉന്നത കമാൻഡർമാർ ഉള്‍പ്പെടെ നാലുമാസത്തിനിടെ കശ്മീരിൽ കൊല്ലപ്പെട്ടത് 50 തീവ്രവാദികൾ

കൊറോണ വൈറസ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ കാലയളവിൽ മാത്രം പതിനെട്ട് ഭീകരരെയാണ് സൈന്യം ഇല്ലായ്മ ചെയ്തത്'

News18 Malayalam | news18-malayalam
Updated: April 24, 2020, 4:30 PM IST
ഉന്നത കമാൻഡർമാർ ഉള്‍പ്പെടെ നാലുമാസത്തിനിടെ കശ്മീരിൽ കൊല്ലപ്പെട്ടത് 50 തീവ്രവാദികൾ
പ്രതീകാത്മക ചിത്രം
  • Share this:
ജമ്മു: കശ്മീരിൽ ഇക്കഴിഞ്ഞ നാലുമാസത്തിനിടെ അൻപത് തീവ്രവാദികൾ കൊല്ലപ്പെട്ടു. വിവിധയിടങ്ങളില്‍ സേന നടത്തിയ സുരക്ഷാ ഓപ്പറേഷനുകളിലാണ് ജയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-ത്വയിബ തുടങ്ങി ഭീകര സംഘടനകളിലെ ഉന്നത കമാൻഡർമാർ ഉൾപ്പെടെ അൻപത് പേർ കൊല്ലപ്പെട്ടതെന്നാണ് സൈനിക വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.

17 സുരക്ഷാ ഉദ്യോഗസ്ഥർക്കും ഈ പോരാട്ടത്തിൽ ജീവൻ നഷ്ടമായിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ നാലുമാസത്തിനിടെ തീവ്രവാദികളുടെ ആക്രമണത്തിൽ ഒന്‍പത് സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. സേനയിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇത് സംബന്ധിച്ച കണക്കുകൾ ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.

BEST PERFORMING STORIES:COVID 19| തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം: 13 മദ്രസ വിദ്യാർഥികൾക്ക് രോഗം സ്ഥിരീകരിച്ചു [NEWS]COVID 19| 'ത്രിപുര കൊറോണ മുക്ത സംസ്ഥാനം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി ബിപ്ലബ് ദേബ് [NEWS]ലഹരിയ്ക്കായി കോഫി-കോളാ മിശ്രിതം; ആരോഗ്യത്തിന് അതീവ ഹാനീകരമെന്ന് വിദഗ്ധർ [NEWS]

'കൊല്ലപ്പെട്ടവരിൽ 50പേരിൽ ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ ത്വായിബ, ഹിസ്ബുൾ മുജാഹിദിൻ തുടങ്ങി ഭീകര സംഘടനകളിൽ ഉന്നത കമാൻഡർമാർ വരെയുണ്ട്.. കൊറോണ വൈറസ് പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ കാലയളവിൽ മാത്രം പതിനെട്ട് ഭീകരരെയാണ് സൈന്യം ഇല്ലായ്മ ചെയ്തത്' എന്നാണ് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചത്.

മാര്‍ച്ച് 15ന് അനന്ത്നാഗിലുണ്ടായ ഏറ്റുമുട്ടലിൽ ലഷ്കർ ഇ ത്വായിബ ജില്ലാ കമാൻഡർ മുസാഫർ അഹമ്മദ് ഭട്ട് ഉൾപ്പെടെ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. ജനുവരി 25നു പുൽവാമയിലുണ്ടായ ആക്രമണത്തിൽ ജയ്ഷ് ഇ മുഹമ്മദിന്റെ കാശ്മീർ ഘടകം സ്വയം പ്രഖ്യാപിത തലവൻ ഖരി യാസീറും കൊല്ലപ്പെട്ടു. യാസീറിന്റെ അടുത്ത അനുയായി അബു ഖാസിം, ജയ്ഷ് ഇ മുഹമ്മദ് കമാൻഡർ സജദ് നവാബ് ദർ, ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ഹരൂൺ വാണി തുടങ്ങിയവരാണ് ഈ കാലയളവിൽ കൊല്ലപ്പെട്ട ഭീകരതലവന്മാർ. 
First published: April 24, 2020, 4:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading