• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

50 വര്‍ഷം മുന്‍പ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ മൃതദേഹം കണ്ടെത്തി

News18 Malayalam
Updated: July 21, 2018, 6:51 PM IST
50 വര്‍ഷം മുന്‍പ് തകര്‍ന്ന വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ മൃതദേഹം കണ്ടെത്തി
News18 Malayalam
Updated: July 21, 2018, 6:51 PM IST
ന്യൂഡെല്‍ഹി: അന്‍പത് വര്‍ഷം മുന്‍പ് ഹിമാലയത്തില്‍ തകര്‍ന്നു വീണ വിമാനത്തിലുണ്ടായിരുന്ന സൈനികന്റെ മൃതദേഹം കണ്ടെത്തി. ഹിമാചലിലെ ലാഹുല്‍ താഴ് വരയിലാണ് മൃതദേഹം കണ്ടെത്തയത്.

1968 ഫെബ്രുവരി ഏഴിനാണ് 102 യാത്രക്കാരുമായി ഛണ്ഡീഗഢില്‍ നിന്നും ലേയിലേക്ക് പറന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ എഎന്‍-12 വിമാനം കാണാതായത്. മോശം കാലവസ്ഥയെ തുടര്‍ന്ന് വിമാനം തിരികെയിറക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാണാതാകുകയായിരുന്നു.

ജൂലൈ ഒന്നു മുതല്‍ 15 വരെ പര്‍വതാരോഹകര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതിന് ഏതാനും മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്.

2003 ല്‍ വിമാനത്തിന്റെ ചില ഭാഗങ്ങള്‍ ദക്ഷിണ ധാക്ക മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. മണാലിയിലെ എബിപി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ്നീയറിങ് ആന്‍ഡ് അലൈഡ് സ്പോര്‍ട്സിന്റെ സംഘമാണ് അത് കണ്ടെത്തിയത്. 2017 വരെ അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
First published: July 21, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...