നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • റോഡിൽ 500 രൂപ നോട്ടുകൾ; കൊറോണ പടർത്താനുള്ള ശ്രമമെന്ന് ഭയന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു

  റോഡിൽ 500 രൂപ നോട്ടുകൾ; കൊറോണ പടർത്താനുള്ള ശ്രമമെന്ന് ഭയന്ന് നാട്ടുകാർ പൊലീസിനെ അറിയിച്ചു

  കൊറോണ പരത്താൻ മനഃപൂർവം നോട്ടുകൾ കൊണ്ടിട്ടതാണെന്നായിരുന്നു ഇവരുടെ സംശയം.

  currency

  currency

  • Share this:
   ലഖ്നൗ: റോഡിൽ 500 രൂപ കിടക്കുന്നതു കണ്ടാൽ ആരെങ്കിലും പേടിക്കുമോ? എന്നാൽ ഈ കൊറോണ കാലത്ത് അങ്ങനെയൊക്കെ സംഭവിച്ചാൽ പേടിച്ചു പോകും. അത്തരത്തിൽ ഒരു രാത്രി മുഴുവൻ കോവിഡിന്റെ ഭയത്തിൽ കഴിയുകയായിരുന്നു ഉത്തർപ്രദേശിലെ പേപ്പർ മിൽ കോളനിയിലുള്ളവർ. രണ്ട് 500 രൂപ നോട്ടുകളാണ് കോളനിക്കാരെ ഭയപ്പെടുത്തിയത്.

   വ്യാഴാഴ്ച രാത്രിയാണ് റോഡിൽ രണ്ട് 500 രൂപ നോട്ടുകൾ കണ്ടത്. ഇതോടെ പ്രദേശവാസികൾ ഭയത്തിലായി. കൊറോണ പരത്താൻ മനഃപൂർവം നോട്ടുകൾ കൊണ്ടിട്ടതാണെന്നായിരുന്നു ഇവരുടെ സംശയം. ഇതോടെ ഹെൽപ്പ് ലൈൻ വഴി പൊലീസിനെ അറിയിക്കുകയായിരുന്നു.

   പൊലീസെത്തി നോട്ടുകൾ എടുത്തു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നോട്ട് 24 മണിക്കൂര്‍ നേരത്തേക്ക് വൈറസ് മുക്തമാക്കാന്‍ മാറ്റിവെച്ചിട്ടുണ്ട്. എങ്കിലും രാത്രി മുഴുവൻ ഭീതിയിലായിരുന്നു കോളനിക്കാർ കഴിഞ്ഞിരുന്നത്.

   സാധാരണ 500 രൂപ നോട്ടുകളൊന്നും വെറുതെ വഴിവക്കില്‍ കിടക്കില്ല. അത് ആരെങ്കിലും കണ്ടാല്‍ എടുത്തുപോകേണ്ടതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്‌. അതേസമയം ഒരു വാട്സ്ആപ്പ് വീഡിയോയാണ് പ്രദേശവാസികളെ ഇത്രയും ഭയചകിതരാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

   നോട്ടിലൂടെ കൊറോണ പടരുമെന്ന് മുന്നറിയിപ്പ് നൽകുന്ന വീഡിയോയാണ് പ്രചരിച്ചിരുന്നത്. ഇതു കണ്ടാണ് ആളുകൾ ഭയപ്പെട്ടു പോയതെന്നും പൊലീസ് പറയുന്നു.

   You may also like:'COVID 19| ബിഹാറിൽ കോവിഡ് കേസുകളിൽ മൂന്നിലൊന്നും ഒരേ കുടുംബത്തിൽ നിന്ന്
   [NEWS]
   എന്ത് ലോക്ക്ഡൗൺ? കൗൺസിലറുടെ പിറന്നാൾ ആഘോഷം കമ്മ്യൂണിറ്റി കിച്ചണിൽ
   [PHOTO]
   ക്യൂ നിന്ന് എത്തുന്നവർ വെറും കയ്യോടെ മടങ്ങുന്നു; സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ അവശ്യസാധനങ്ങൾക്ക് ക്ഷാമമെന്ന് പരാതി
   [NEWS]


   കോളിങ് ബെല്‍ കേട്ട് പുറത്തുവരുന്ന കുട്ടി വീട്ടുപടിക്കല്‍ 500 രൂപ നോട്ട് കാണുകയും അതെടുക്കാതെ അമ്മയെ അറിയിക്കുന്നതുമാണ് വീഡിയോയിൽ. പിന്നീട് സാനിറ്റൈസര്‍ കൊണ്ട് നോട്ട് അണുവിമുക്തമാക്കിയ ശേഷം അയല്‍വാസിയുടെ വീടിന്റെ വാതില്‍പടിക്കല്‍ വെക്കുന്നതും വീഡിയോയിലുണ്ട്.

   അതേസമയം സംഭവത്തിൽ പൊലീസ് ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ല. നോട്ടുകൾ ഇപ്പോഴും പൊലീസിന്റെ പക്കലാണ്.
   First published:
   )}