നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ; 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

  ആന്ധ്രയിലെ ഏറ്റവും വലിയ ജലസംഭരണിയിൽ വിള്ളൽ; 20 ഗ്രാമങ്ങള്‍ ഒഴിപ്പിച്ചു

  500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി

  • Share this:
   തിരുപ്പതി : ആന്ധ്രയിലെ(Andhra pradesh) ഏറ്റവും വലിയ ജലസംഭരണിയായ റയല ചെരിവ് (Rayala Cheruvu) ജലസംഭരണിയില്‍ വിള്ളല്‍ കണ്ടെത്തി. തിരുപ്പതിക്ക് (Thirupathi) സമീപമാണ് റയല ചെരിവ് ജലസംഭരണി സ്ഥിതി ചെയ്യുന്നത്.

   500 വര്‍ഷത്തിലേറെ പഴക്കമുള്ള ജലസംഭരണിയാണ് റയല ചെരിവ് ജലസംഭരണി. ജലസംഭരണിയില്‍ വെള്ളം ചോരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജലസംഭരണിയിലെ നാല് ഇടങ്ങളില്‍ ആണ് ചോര്‍ച്ചയുള്ളതെന്നും ജലസംഭരിണി അപകടാവസ്ഥയില്‍ ആണെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

   വിളളലും ചോര്‍ച്ചയും സ്ഥിരീകരിച്ചതോടെ സമീപത്തെ 20 ഗ്രാമങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ചു.വ്യോമസേനയും ദുരന്തനിവാരണസേനയും ചേര്‍ന്നാണ് ആളുകളെ മാറ്റിയത്.

   തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കഴിയുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

   അതേ സമയം ആന്ധയില്‍ കനത്ത മഴയിലുണ്ടായ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുയാണ്. കിഴക്കന്‍ ജില്ലകളിലാണ് നാശനഷ്ടങ്ങളില്‍ അധികവും. താഴ്ന്ന മേഖലകളിലെ വീടുകള്‍ വെള്ളത്തിലാണ്. മഴക്കെടുതിയില്‍ ഇത് വരെ 39 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഒഴുക്കില്‍പ്പെട്ട് കാണാതായ അമ്പതോളം പേര്‍ക്കായി ഇപ്പോഴും തെരച്ചില്‍ തുടരുകയാണ്.

   ആന്ധ്രയില്‍ ദുരിതം വിതച്ച് മഴ; 100 ഓളം പേര്‍ വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി; 17 മരണം

   കടപ്പ: ആന്ധ്രപ്രദേശില്‍(Andhra Pradesh) കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍(Flood) 17 പേര്‍ മരിച്ചു(Death). നൂറോളം പേര്‍ ഒലിച്ചുപോവുകയും(Missing) ചെയ്തിട്ടുണ്ട്. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്. തീര്‍ഥാടകര്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന തിരുമല മലനിരകളിലേക്കുള്ള ഘട്ട് റോഡും നടപ്പാതയും അടച്ചു.

   ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദത്തെത്തുടര്‍ന്നാണ് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്. തിരുപ്പതിക്ഷേത്രത്തിനു സമീപത്തുള്ള നാലുതെരുവുകളും വെള്ളത്തിലായി. തിരുപ്പതിയിലേക്കുള്ള വിമാനങ്ങള്‍ ഹൈദരാബാദിലേക്കും ബെംഗളൂരുവിലേക്കും വഴിതിരിച്ചുവിട്ടു.

   അതേസമയം ശക്തമായ മഴയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18യാത്രക്കാരെ കാണാതാവുകയും ചെയ്തിരുന്നു. കടപ്പ, ചിറ്റൂര്‍, അനന്തപൂര്‍, നെല്ലൂര്‍ എന്നി ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്. ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരെ ദുരന്തനിവാരണ സേന രക്ഷിച്ചു. തിരുപ്പതിയില്‍ വെള്ളപ്പൊക്കം രൂക്ഷമായതോടെ കേരളത്തില്‍ നിന്ന് അടക്കം എത്തിയ നിരവധി തീര്‍ത്ഥാടകര്‍ കുടുങ്ങി.

   നെല്ലൂര്‍ കടപ്പ പ്രകാശം അടക്കം തീരമേഖലയിലെ ജില്ലകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മരം വീണും മണ്ണിടിഞ്ഞും വ്യാപക നാശനഷ്ടമുണ്ടായി. മുഖ്യമന്ത്രി ജഗ്ഗന്‍മോഹന്‍ റെഡ്ഢിയുമായി ഫോണില്‍ സംസാരിച്ച കേന്ദ്രസംഘം സ്ഥിതി വിലയിരുത്തി.
   Published by:Karthika M
   First published:
   )}