നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ പറഞ്ഞതായി NFHS സർവ്വേ

    ഭാര്യയെ ഭർത്താവ് മർദിക്കുന്നതിൽ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകൾ പറഞ്ഞതായി NFHS സർവ്വേ

    ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകള്‍ പറയുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വ്വേ

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ന്യൂഡല്‍ഹി: ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് കേരളത്തിലെ 52 ശതമാനം സ്ത്രീകള്‍ പറയുന്നതായി ദേശീയ കുടുംബാരോഗ്യ സര്‍വ്വേ (NHFS). രാജ്യത്ത് ഭര്‍ത്താവ് ഭാര്യയെ മര്‍ദ്ദിക്കുന്നതിനെ 30 ശതമാനം സ്ത്രീകള്‍ പിന്തുണയ്ക്കുന്നതായും സര്‍വ്വേയില്‍ പറയുന്നു. സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 18 ഇടങ്ങളിലാണ് സര്‍വേ നടത്തിയത്.

      സര്‍വ്വേ നടത്തിയപ്പോള്‍ 14 സ്ഥലങ്ങളിലെ 30 ശതമാനത്തില്‍ അധികം സ്ത്രീകളാണ് ചില സാഹചര്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ മര്‍ദിക്കുന്നതില്‍ തെറ്റില്ലായെന്ന് അഭിപ്രായപ്പെട്ടത്. അതേസമയം വളരെ കുറച്ച് പുരുഷന്മാര്‍ക്ക് മാത്രമാണ് ഇത്തരം പെരുമാറ്റം ശരിയാണെന്ന് അഭിപ്രായമുള്ളത്.

      രണ്ട് സംസ്ഥാനങ്ങളില്‍ 80 ശതമാനത്തില്‍ അധികം സ്ത്രീകളും പുരുഷന്‍ ഭാര്യയെ മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് കരുതുന്നവരാണ്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും 84 ശതമാനം സ്ത്രീകളാണ് സമാനമായി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. കര്‍ണാടകയിലും 77 ശതമാനം സ്ത്രീകളും ഈ പെരുമാറ്റത്തെ അനുകൂലിക്കുന്നു. കേരളത്തില്‍ 52 ശതമാനം സ്ത്രീകളാണ് ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതിനെ ന്യായീകരിക്കുന്നത്.

      മണിപ്പുര്‍ (66%), ജമ്മു കശ്മീര്‍ (49%), മഹാരാഷ്ട്ര(44%), പശ്ചിമ ബെംഗാള്‍ (42%) തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതല്‍ സ്ത്രീകളും
      ഭാര്യയെ ഭര്‍ത്താവ് മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായം രേഖപ്പെടുത്തിയത്.

      ഭാര്യയെ മര്‍ദ്ദിക്കുന്നതിന് ഭര്‍ത്താവിനെ ന്യായീകരിക്കാനാകുമോ എന്നായിരുന്നു എന്‍.എഫ്.എച്ച്.എസിലെ ചോദ്യം. ഇതിന് ചില സാഹചര്യങ്ങളും മുന്നോട്ടുവെച്ചിരുന്നു.

      (ഭാര്യ തന്നോട് വിശ്വസ്ത പുലര്‍ത്തുന്നില്ല എന്ന സംശയം, ഭര്‍ത്താവിന്റെ മാതാപിതാക്കളെ ബഹുമാനിക്കാതിരിക്കുക, ഭര്‍ത്താവുമായി തര്‍ക്കിക്കുക, ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ വിസമ്മിതിക്കുക, ഭര്‍ത്താവിനോട് പറയാതെ പുറത്തുപോവുക, വീടും കുട്ടികളയെും ശ്രദ്ധിക്കാതിരിക്കുക, നന്നായി ഭക്ഷണം പാകം ചെയ്യാതിരിക്കുക)

      ഭാര്യമാരെ ഭര്‍ത്താക്കന്മാര്‍ മര്‍ദിക്കുന്നതിനെ ഏറ്റവും കുറച്ച് സ്ത്രീകള്‍ അനുകൂലിച്ചത് ഹിമാചല്‍ പ്രദേശിലാണ്.

      അതേ സമയം ഭാര്യമാരെ മര്‍ദിക്കുന്നതില്‍ തെറ്റില്ലെന്ന് കര്‍ണാടകയിലെ 81.9 ശതമാനം പുരുഷന്മാര്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു.

      Also Read - കേരളം ഇന്ത്യയിൽ ഏറ്റവും പിന്നിൽ; ദാരിദ്ര്യത്തിന്‍റെ കാര്യത്തിലാണെന്ന് മാത്രം!
      Published by:Karthika M
      First published:
      )}