HOME » NEWS » India » 53 YEAR OLD FASHION DESIGNER HER GUARD FOUND

വനിതാ ഫാഷന്‍ ഡിസൈനറും സഹായിയും കൊല്ലപ്പെട്ട നിലയില്‍

news18india
Updated: November 15, 2018, 9:12 PM IST
വനിതാ ഫാഷന്‍ ഡിസൈനറും സഹായിയും കൊല്ലപ്പെട്ട നിലയില്‍
  • Share this:
ന്യൂഡല്‍ഹി : വനിതാ ഫാഷന്‍ ഡിസൈനറെയും സഹായിയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഡല്‍ഹി വസന്ത് കുഞ്ചിലാണ് സംഭവം. ഫാഷന്‍ ഡിസൈനര്‍ മായ ലഖാനി(53) ഇവരുടെ വീട്ടിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ബഹദൂര്‍(50) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

മായയുടെ മൃതദേഹം കിടപ്പു മുറിയിലും ഗാര്‍ഡിന്റെത് ഹാളിലുമാണ് കിടന്നിരുന്നത്. പുലര്‍ച്ചെ മൂന്ന് മണിയോടടുത്ത് വീട്ടില്‍ ആരോ വഴക്കുണ്ടാക്കുന്നത് കേട്ടതായി സമീപത്തെ ഫ്‌ളാറ്റിലുള്ളവര്‍ പറയുന്നു. ലഖാനിയുടെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതില്‍ മുഖ്യപ്രതി രാഹുല്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തയ്യല്‍ക്കാരനായ രാഹുല്‍ മായയ്ക്കു വേണ്ടി ജോലി ചെയ്തു വരികയായിരുന്നു. തയ്ച്ച വസ്ത്രം കാണിക്കാനെന്ന വ്യാജേന ബുധനാഴ്ച രാത്രി 10 മണിയോടെ മായാ ലഖാനിയുടെ വീട്ടിലെത്തിയ ഇയാള്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ സഹായത്തോടെ ഇവരെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. മായയുടെ നിലവിളി കേട്ട് സഹായിക്കാനെത്തിയപ്പോഴാണ് ബഹദൂറിനും കുത്തേറ്റത്.

കുറ്റകൃത്യത്തിന് ശേഷം രാഹുല്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നാണ് സൂചന.

First published: November 15, 2018, 9:46 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories