• HOME
  • »
  • NEWS
  • »
  • india
  • »
  • വൃക്കയിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തി; ഒരു വൃക്ക കാണാനില്ലെന്ന് ആശുപത്രിക്കെതിരെ പരാതി

വൃക്കയിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തി; ഒരു വൃക്ക കാണാനില്ലെന്ന് ആശുപത്രിക്കെതിരെ പരാതി

കടുത്ത വേദന മൂലം മറ്റൊരു ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഒരു വൃക്ക നഷ്ടപ്പെട്ടതായി കണ്ടെത്തിയത്

  • Share this:
ലഖ്നൗ: വൃക്കയിലെ കല്ല് നീക്കാൻ ശസ്ത്രക്രിയ നടത്തിയ വ്യക്തിയുടെ ഒരു വൃക്ക കാണാനില്ലെന്ന് പരാതി. ഉത്തർ പ്രദേശിലെ അലിഗഡിലാണ് സംഭവം. 53കാരനായി സുരേഷ് ചന്ദ്രയുടെ ഒരു വൃക്ക ശസ്ത്രക്രിയയ്ക്ക് ശേഷം കാണാനില്ലെന്നാണ് പരാതി. ആറ് മാസം മുൻപാണ് കല്ല് നീക്കാനുള്ള ശസ്ത്രക്രിയ നടന്നത്. കടുത്ത വേദന മൂലം മറ്റൊരു ആശുപത്രിയിൽ വീണ്ടും പരിശോധന നടത്തിയതോടെയാണ് സംഭവം പുറത്തായത്.

സ്വകാര്യ ആശുപത്രിക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി യുപി ആരോഗ്യ വകുപ്പ് അറിയിച്ചു. ഏപ്രിൽ 14 ന് അലി​ഗഡിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് സുരേഷിന്റെ ഇടതു വൃക്കയിൽ കല്ല് ഉള്ളതായി കണ്ടെത്തിയത്. അന്നു തന്നെ ശസ്ത്രക്രിയ നടത്തിയതായി അദ്ദേഹം പറയുന്നു. ഏപ്രിൽ 17ന് സുരേഷിനെ ഹോസ്പിറ്റലിൽ നിന്ന് ‍ഡിസ്ചാർജ് ചെയ്തു.

Also Read-ഉത്തരസൂചികയിലെ പിഴവ് കാരണം ജോലി ലഭിക്കാതിരുന്ന ഉദ്യോഗാർഥിക്ക് അധിക മാർക്കും ജോലിയും നൽകാന്‍ കോടതി ഉത്തരവ്

പിന്നീട് കടുത്ത വേദനയെ തുടർന്ന് മാറ്റൊരു ആശുപത്രിയിലെ ഡോക്ടറെ സമീപിക്കുകയായിരുന്നു. പിന്നീട് നടത്തിയ സ്കാനിം​ഗിലാണ് ഒരു വൃക്ക നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും സംഭവത്തെക്കുറിച്ച് പ്രതികരണമൊന്നും ലഭിച്ചിട്ടില്ല.
Published by:Jayesh Krishnan
First published: