• HOME
  • »
  • NEWS
  • »
  • india
  • »
  • മുംബെയില്‍ നടപ്പാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം ആറായി; 32 പേര്‍ക്ക് പരുക്ക്

മുംബെയില്‍ നടപ്പാലം തകര്‍ന്നു വീണ് മരിച്ചവരുടെ എണ്ണം ആറായി; 32 പേര്‍ക്ക് പരുക്ക്

18 മാസത്തിനിടെ നഗരത്തില്‍ പാലം തകര്‍ന്നുണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് വ്യാഴാഴ്ചയുണ്ടായത്.

പാലം തകർന്നു വീണ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.

പാലം തകർന്നു വീണ സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുന്നു.

  • News18
  • Last Updated :
  • Share this:
    മുംബൈ: മുംബൈയില്‍ റെയില്‍വെ സ്‌റ്റേഷനിലെ നടപ്പാലം തകര്‍ന്ന് വീണ് ആറ് പേര്‍ മരിച്ചു. 32 പേര്‍ക്ക് പരുക്കേറ്റു. ഛത്രപതി ശിവജി മഹാരാജ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള നടപ്പാലമാണ് വ്യാഴാഴ്ച വൈകിട്ട് തകര്‍ന്നു വീണത്.

    പാലം തകര്‍ന്ന് വീഴുമ്പോള്‍ സമീപത്തെ റോഡില്‍ ചുവന്ന ലൈറ്റ് കത്തിക്കിടന്നിരുന്നതിനാല്‍ കൂടുതല്‍ അപകടം ഒഴിവായെന്ന് ദൃക്‌സാക്ഷി വ്യക്തമാക്കി.നഗരത്തിലെ  ഏറെ തിരക്കേറിയ ദാദാബായ് നവറോജി റോഡിലേക്കാണ് പാലം തകര്‍ന്നു വീണത്.

    18 മാസത്തിനിടെ നഗരത്തില്‍ പാലം തകര്‍ന്നുണ്ടാകുന്ന മൂന്നാമത്തെ അപകടമാണ് വ്യാഴാഴ്ചയുണ്ടായത്. 2018 ജൂലൈ മൂന്നിന് അന്ധേരി റെയില്‍വെ സ്റ്റേഷന് സമീപമുള്ള ഗോഖലെ പാലം തകര്‍ന്നു വീണ് രണ്ടു പേര്‍ മരിച്ചിരുന്നു. 2017-ല്‍ എല്‍ഫിസ്റ്റോണ്‍ പാലം തകര്‍ന്നു വീണ് 23 പേരാണ് മരിച്ചത്.

    Also Read ഇടുക്കി സീറ്റെന്നത് കോണ്‍ഗ്രസിന്റെ പ്രൊപ്പോസല്‍; പല പ്രൊപ്പോസലുകളിലൊന്നെന്നും പിജെ ജോസഫ്

    വ്യാഴാഴ്ച വൈകിട്ട് 7.30 ഓടെയാണ് പാലം തകര്‍ന്നു വീണത്. പാലം തകരുമ്പോള്‍ റോഡിലൂടെ വാഹനങ്ങളില്‍ സഞ്ചരിച്ചവരാണ് പരുക്കേറ്റവരില്‍ ഏറെയും. മരിച്ചവരില്‍ ഗോകുല്‍ദാസ് തേജ്പാല്‍ ആശുപത്രിയിലെ രണ്ട് നഴ്‌സുമാരുമുണ്ട്. അപൂര്‍വ പ്രഭു(35), രഞ്ജന താംബെ(40) എന്നിവരാണ് മരിച്ചത്. ജോലിക്ക് പോകുന്നതിനിടെയാണ് ഇരുവരും അപകടത്തില്‍പ്പെട്ടത്. ഷാഹിദ് സിറാജ് ഖാന്‍(32), ഭക്തി ഷിന്‍ഡെ(40), തപേന്ദ്ര സിംഗ്(35), മോഹന്‍ കായ്ഗുണ്ടെ(55) എന്നിവരാണ് മരിച്ച മറ്റു നാലു പേര്‍.

    മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപവീതം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അരലക്ഷം രൂപവീതം അനുവദിക്കും.

    First published: