നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ബഡ്ഗമിൽ സൈന്യത്തിന്‍റെ ചെറുവിമാനം തകർന്ന് ആറ് എയർ ഫോഴ്സുകാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു

  ബഡ്ഗമിൽ സൈന്യത്തിന്‍റെ ചെറുവിമാനം തകർന്ന് ആറ് എയർ ഫോഴ്സുകാരും ഒരു സിവിലിയനും കൊല്ലപ്പെട്ടു

  ഇന്ത്യൻ സൈന്യത്തിന്‍റെ ചെറു ഹെലികോപ്റ്റർ തകർന്ന് ആറ് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥരും ചെറുവിമാനം തകർന്ന് ഒരു സിവിലിയനും കൊല്ലപ്പെട്ടു.

  • Share this:
   ശ്രീനഗർ: ഇന്ത്യൻ സൈന്യത്തിന്‍റെ ചെറു ഹെലികോപ്റ്റർ തകർന്ന് ആറ് ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥരും ചെറുവിമാനം തകർന്ന് ഒരു സിവിലിയനും കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ബഡ്ഗം ജില്ലയിലാണ് ചെറുവിമാനം തകർന്നുവീണത്. രാവിലെ 10.05 ഓടു കൂടിയാണ് ബഡ്ഗമിലെ ഗാരൻഡ് കലാൻ ഗ്രാമത്തിൽ ചെറുവിമാനം തകർന്നുവീണത്. രണ്ടായി പിളർന്ന് തകർന്നുവീണ ഈ ചെറുവിമാനം പെട്ടെന്നു കത്തിയമരുകയും ചെയ്തു.

   അതേസമയം, സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് MI-17 ഹെലികോപ്റ്റർ തകരുകയായിരുന്നെന്ന് മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അപകടത്തിൽ കൊല്ലപ്പെട്ട സിവിലിയനായ കിഫയന്ത് ഹുസൈൻ ഗനൈയിയെ തിരിച്ചറിഞ്ഞു. എന്നാൽ, കൊല്ലപ്പെട്ട ഇന്ത്യൻ എയർഫോഴ്സ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്ന് നിജപ്പെടുത്തി വരുന്നതേയുള്ളൂ.

   കാര്‍ഗിലില്‍ ഇന്ത്യന്‍ പൈലറ്റിനെ പിടികൂടി പാകിസ്ഥാൻ; അന്ന് രക്ഷകനായത് പാര്‍ത്ഥസാരഥി

   പാകിസ്ഥാനിലെ ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരവാദി കേന്ദ്രങ്ങൾ ഇന്ത്യൻ എയർഫോഴ്സ് ആക്രമിച്ചതിനു ശേഷമാണ് നിലവിലെ സാഹചര്യം ഉടലെടുത്തത്.

   First published: