നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സുപ്രീംകോടതിയിൽ പനി പടരുന്നു; ആറ് ജഡ്ജിമാർക്ക് H1N1

  സുപ്രീംകോടതിയിൽ പനി പടരുന്നു; ആറ് ജഡ്ജിമാർക്ക് H1N1

  ആറ് ജഡ്ജിമാർക്ക് എച്ച്വൺ എൻവൺ എന്ന് സംശയം

  Supreme-Court

  Supreme-Court

  • Share this:
   ന്യൂഡൽഹി: സുപ്രീംകോടതിയിൽ പനി പടരുന്നു. ആറ് ജഡ്ജിമാർക്ക് എച്ച്വൺ എൻവൺ സ്ഥിരീകരിച്ചു.ഇതിനെ തുടർന്ന് ഇവർക്ക് കോടതിയിൽ ഹാജരാകാൻ കഴിഞ്ഞില്ലെന്ന് സ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.

   ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 വൈറസ് ബാധിച്ചതിനാൽ പരിഹാര നടപടികൾ സ്വീകരിക്കാൻ എല്ലാ ജഡ്ജിമാരും ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.

   അഭിഭാഷകർക്കും ജഡ്ജിമാർക്കും വാക്സിനേഷൻ നൽകാനുള്ള സൗകര്യം ഒരുക്കാനും സുപ്രീംകോടതി തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു.രോഗത്തിനെതിരായ പ്രതിരോധ നടപടികൾക്ക് അഭിഭാഷകരും ബാർ അസോസിയേഷൻ മേധാവിയും മുൻകൈയെടുക്കണമെന്ന് യോഗത്തിൽ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചതായി ജസ്റ്റിസ് ചന്ദ്രചൂഡ് കൂട്ടിച്ചേർത്തു.

   also read:പിഎസ്‍സി പരിശീലനം: വരുമാനം ബന്ധുക്കളുടെ അക്കൗണ്ടിൽ; പത്തിലേറെ ഉദ്യോഗസ്ഥർ വിജിലൻസ് നിരീക്ഷണത്തിൽ

   കുത്തിവയ്പ്പിനായി അഭിഭാഷകർക്ക് വാക്‌സിനുകൾ ലഭ്യമാക്കുമെന്ന് തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. പന്നിപ്പനി ബാധിച്ച രണ്ട് ജഡ്ജിമാർ ശബരിമല  കേസ് പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടനാ ബെഞ്ചിലുള്ളവരാണ്.  ഇതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് വൈകും.
   First published:
   )}