HOME » NEWS » India » 6 PEOPLE KILLED AS 9 COACHES OF SEEMANCHAL EXPRESS DERAIL IN BIHAR

ബീഹാറിൽ ട്രെയിൻ പാളം തെറ്റി ആറുപേര്‍ മരിച്ചു

ഒരു ജനറല്‍ കോച്ച്, എ.സി കോച്ച് ബി 3, സ്ലീപ്പര്‍ കോച്ചുകളായ എസ്8, എസ് 9, എസ് 10 എന്നിവയാണ് പാളംതെറ്റിയത്

news18
Updated: February 3, 2019, 12:19 PM IST
ബീഹാറിൽ ട്രെയിൻ പാളം തെറ്റി ആറുപേര്‍ മരിച്ചു
malayalamnews18.com
  • News18
  • Last Updated: February 3, 2019, 12:19 PM IST
  • Share this:
ന്യൂഡല്‍ഹി: ട്രെയിന്‍ പാളംതെറ്റി ആറു പേര്‍ മരിച്ചു. ബിഹാറിലെ വൈശാലി ജില്ലയില്‍ ഡെല്‍ഹി-സീമാഞ്ചല്‍ എക്‌സ്പ്രസ് ആണ് പാളംതെറ്റിയത്. പുലര്‍ച്ചെ 3.58-ന് സഹാദി ബുസുഗിലായിരുന്നു അപകടം.

ഒരു ജനറല്‍ കോച്ച്, എ.സി കോച്ച് ബി 3, സ്ലീപ്പര്‍ കോച്ചുകളായ എസ്8, എസ് 9, എസ് 10 എന്നിവയാണ് പാളംതെറ്റിയതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വക്താവ് രാജേഷ് കുമാര്‍ പറഞ്ഞു.

അപകടം നടക്കുമ്പോള്‍ സീമാഞ്ചല്‍ എക്‌സ്പ്രസ് പരമാവധി വേഗതയിലായിരുന്നെന്നും റെയില്‍വെ വൃത്തങ്ങള്‍ അറിയിച്ചു.

അപകടസ്ഥലത്തേക്ക് സോണ്‍പൂരിലും ബറൗണിയിലും നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം എത്തിയിട്ടുണ്ട്. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വെ കണ്‍ട്രോള്‍ റൂമും പ്രവര്‍ത്തനമാരംഭിച്ചു. സോണ്‍പുര്‍-06158221645, ഹജിപ്പുര്‍-06224272230, ബറാണി 06279232222

First published: February 3, 2019, 7:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories