HOME /NEWS /India / Kashmir | 12 സുരക്ഷാ സൈനികരെ പ്രളയത്തിൽനിന്ന് രക്ഷപെടുത്തിയ യുവാവ് ആറുവർഷത്തിനുശേഷം ഭീകരസംഘടനയിൽ

Kashmir | 12 സുരക്ഷാ സൈനികരെ പ്രളയത്തിൽനിന്ന് രക്ഷപെടുത്തിയ യുവാവ് ആറുവർഷത്തിനുശേഷം ഭീകരസംഘടനയിൽ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആസിഫ് തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദിൽ ചേർന്നുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാർക്ക് ലഭിച്ചത്

  • Share this:

    ശ്രീനഗർ: ആറുവർഷം മുമ്പ് പുൽവാമയിലെ സാംബൂര ഗ്രാമത്തിനടുത്തുണ്ടായ വെള്ളപ്പൊക്കത്തിൽ നിന്ന് പന്ത്രണ്ടിലേറെ സുരക്ഷാ സൈനികരെ രക്ഷപെടുത്തി ഹീറോയായ യുവാവ് തീവ്രവാദസംഘടനയിൽ. ആസിഫ് മുസാഫിർ മിർ എന്ന 25കാരനാണ് അന്ന് താരമായത്. ഇയാളുടെ ധീരവും നിസ്വാർത്ഥവുമായ പ്രവർത്തനത്തെ നാട്ടുകാരും സർക്കാരും ഏറെ പ്രശംസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആസിഫ് മുസാഫർ മിർ തീവ്രവാദ സംഘടനയിൽ ചേർന്നതായാണ് വിവരം.

    കകപോര മാർക്കറ്റിൽ സ്റ്റേഷനറി കടയിൽ ജീവനക്കാരനായിരുന്ന യുവാവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 10ന് രാത്രിയായിട്ടും വീട്ടിൽ മടങ്ങിയെത്തിയിരുന്നില്ല. സുഹൃത്തിനൊപ്പം പോയിരിക്കാമെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും മകനെ കാണാതായതിൽ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

    ആസിഫ് തീവ്രവാദ സംഘടനയായ ജയ്ഷ് ഇ മുഹമ്മദിൽ ചേർന്നുവെന്ന വിവരം കഴിഞ്ഞ ദിവസമാണ് വീട്ടുകാർക്ക് ലഭിച്ചത്. മകനെ ഇനി അന്വേഷിക്കേണ്ടെന്നായിരുന്നു അവർക്ക് ലഭിച്ച സന്ദേശം. ആസിഫ് തീവ്രവാദ സംഘടനയിൽ ചേർന്നതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

    ആറു വർഷം മുമ്പ് പ്രളയത്തിൽ അകപ്പെട്ട സുരക്ഷാ സൈനികരെ രക്ഷപെടുത്തി താരമായെങ്കിലും, പിന്നീട് നിരവധി തവണ പൊലീസിന്‍റെ പിടിയിൽ ആസിഫ് അകപ്പെട്ടിരുന്നു. ഒരിക്കൽ ശ്രീനഗറിലും പിന്നീട് പാംപൂർ ജില്ലയിലും രണ്ടുമാസത്തോളം ജയിൽശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. പുൽവാമ സ്‌ഫോടനക്കേസിൽ എൻഐഎ ഇയാളെ ചോദ്യം ചെയ്തിരുന്നു.

    സ്വകാര്യ സ്കൂൾ അധ്യാപകനായി വിരമിച്ച ആസിഫിന്‍റെ പിതാവ് സമീപത്തെ പള്ളിയിൽ ചെറിയ ജോലികൾ ചെയ്താണ് ഉപജീവനം നടത്തുന്നത്. ആസിഫിന്‍റെ കടയിലെ ജോലിയായിരുന്നു മറ്റൊരു വരുമാനമാർഗം. ആസിഫിന് 11 വയസുള്ള ഒരു സഹോദരൻ കൂടിയുണ്ട്.

    You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]

    പുൽവാമയിലെ ചാർസോ ഗ്രാമത്തിൽ താമസിക്കുന്ന ആദിൽ റാഷിദ് എന്ന മറ്റൊരു യുവാവും തീവ്രവാദത്തിൽ ചേർന്നതായി വിവരമുണ്ട്. അവസാന വർഷ ബംസ് വിദ്യാർത്ഥിയായ അദ്ദേഹം ഒരു ഓഡിയോ സന്ദേശത്തിൽ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു, "വിഷമിക്കരുത്. ഞാൻ മുജാഹിദീനിൽ ചേർന്നു, നിങ്ങൾ എന്നെ അന്വേഷിക്കരുത്. എന്റെ വിജയത്തിനായി പ്രാർത്ഥിക്കുക, '' അദ്ദേഹം പറഞ്ഞു.

    First published:

    Tags: Floods, Jaish-e-Mohammad, Kashmir, Militancy, Security Personnel