നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ട് പ്രദർശനം; 60കാരൻ പാമ്പുകടിയേറ്റ് മരിച്ചു

  രാജവെമ്പാലയെ പിടികൂടി കഴുത്തിലിട്ട് പ്രദർശനം; 60കാരൻ പാമ്പുകടിയേറ്റ് മരിച്ചു

  പാമ്പിനെ പിടികൂടിയശേഷം കഴുത്തിൽ ചുറ്റി പ്രദർശിപ്പിച്ചു ഗ്രാമത്തിലൂടെ നടക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേറ്റത്.

  king-cobra_bite

  king-cobra_bite

  • Share this:
   ഗുവാഹത്തി: രാജവെമ്പാലയെ പിടികൂടിയ ശേഷം കഴുത്തിൽ ചുറ്റി പ്രദർശനം നടത്തുന്നതിനിടെ കടിയേറ്റ് 60കാരന് ദാരുണാന്ത്യം. അസമിലെ കച്ചാർ ജില്ലയിലെ ബിഷ്ണുപൂർ ഗ്രാമത്തിലാണ് സംഭവം. രഘുനന്ദൻ ഭൂമിജ് എന്നയാളാണ് മരിച്ചത്. പാമ്പിനെ പിടികൂടിയശേഷം കഴുത്തിൽ ചുറ്റി പ്രദർശിപ്പിച്ചു ഗ്രാമത്തിലൂടെ നടക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേറ്റത്.

   നാട്ടുകാർ സംഭവം മൊബൈൽ ഫോണിൽ പകർത്തി. വീഡിയോയിൽ, രഘുനന്ദൻ ഭൂമിജ് അടുത്തുള്ള ഒരു നെൽവയലിൽ ജോലി ചെയ്യുന്നതിനിടെ പിടികൂടിയ ഒരു രാജവെമ്പാലയെ കഴുത്തിൽ ചുറ്റുന്നത് കാണാം. റിപ്പോർട്ടുകൾ അനുസരിച്ച്, ഭൂമിജ് പാമ്പിന്റെ കഴുത്തിൽ പിടിച്ച് പ്രദർശിപ്പിച്ചുകൊണ്ട് ഗ്രാമത്തിലൂടെ നടന്നു നീങ്ങുകയായിരുന്നു. അതിനിടെയാണ് ഭൂമിജിന് കടിയേറ്റത്.

   ഉടൻ തന്നെ ഇയാളെ സിൽചാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, എന്നാൽ അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. പിന്നീട് സ്ഥലത്തെത്തിയ വനപാലകരുടെ സംഘം പാമ്പിനെ പിടികൂടി തൊട്ടടുത്തുള്ള വനത്തിൽ തുറന്നു വിട്ടു.

   ബന്ധുവീട്ടിലെ കുളത്തിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

   തിരുവനന്തപുരം: ബന്ധുവീട്ടിലെ കുളത്തിൽ കുളിക്കാൻ പോയ യുവതിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ(Rape attempt) ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിലായി. കല്ലമ്പലം മാവിൻമൂട് ചാവരുവിള വീട്ടിൽ പീഡന ബാബു എന്ന് വിളിക്കുന്ന സുരേഷ് ബാബു, മുത്താന പള്ളിത്താഴം വീട്ടിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. കുളിക്കാൻ ബന്ധു വീട്ടിലെ കുളത്തിലേക്ക് പോയ 22കാരിയെയാണ് കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത്.

   Also Read- കാടാമ്പുഴയിൽ ഗർഭിണിയായ യുവതിയെയും ഏഴു വയസുള്ള മകനെയും കൊന്ന കേസ്: പ്രതി മുഹമ്മദ് ശരീഫിന് ഇരട്ട ജീവപര്യന്തം

   ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ രാവിലെ ആയിരുന്നു സംഭവം. ബന്ധു വീട്ടിലെ കുളത്തിലാണ് കുളിക്കാനും അലക്കാനുമായി യുവതി പതിവായി പോയിരുന്നത്. എന്നാൽ ഒക്ടോബർ രണ്ടിന് രാവിലെ യുവതി എത്തിയപ്പോൾ ബന്ധു വീട്ടിൽ ആളുണ്ടായിരുന്നില്ല. യുവതി ബന്ധു വീട്ടിൽ എത്തിയപ്പോൾ സമീപത്തുള്ള ഒരു വീട് അന്വേഷിച്ച് അപരിചിതനായ ഒരാള്‍ ഇവിടെയെത്തിയിരുന്നു. ഇയാള്‍ മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് നാലുപേർ ഇവിടേക്ക് എത്തി യുവതിയെ ആക്രമിച്ചത്. മാസ്ക്ക് ധരിച്ചിരുന്നതിനാൽ ആരുടെയും മുഖം വ്യക്തമായിരുന്നില്ല.

   യുവതിയുടെ കൈയ്യും കാലും കെട്ടിയിട്ട ശേഷം വായില്‍ ഷാള്‍ തിരുകിയ ശേഷമായിരുന്നു പീഡനശ്രമം. പിടിവലിക്കിടെ ഭിത്തിയിൽ തലയിടിച്ച് ബോധം നഷ്ടമായതോടെയാണ് അക്രമികൾ അവിടെ നിന്ന് ഓടിരക്ഷപെടുകയായിരുന്നു.

   കുളിക്കാന്‍ പോയ മകള്‍ മടങ്ങിയെത്താന്‍ വൈകിയതോടെ അന്വേഷിച്ച് എത്തിയ അമ്മയാണ് യുവതി അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ യുവതിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കൂടുതൽ പരിശോധനകൾക്കായി യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.

   35 വയസ് തോന്നിപ്പിക്കുന്ന കറുത്ത നിറമുള്ളയാളാണ് തന്നെ ആക്രമിച്ചതെന്ന് യുവതി പൊലീസിന് മൊഴി നൽകി. ഇയാൾക്കൊപ്പം മൂന്നു പേർ കൂടി ഉണ്ടായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ അക്രമിച്ചത് പ്രദേശവാസികൾ തന്നെയാകാനാണ് സാധ്യതയെന്ന് പൊലീസ് തുടക്കത്തിലേ വ്യക്തമാക്കിയിരുന്നു. പറയുന്നു. പ്രദേശത്ത് അപരിചിതരായ ആരെങ്കിലും എത്തിയോ എന്നും പൊലീസ് പരിശോധിച്ചിരുന്നു.

   എന്നാൽ സംഭവം നടന്നയുടൻ പ്രദേശത്തുനിന്ന് പ്രതികളിൽ ഒരാൾ കടന്നു കളഞ്ഞത്, പിന്നീട് വീടിന് സമീപത്തുള്ളയാളെ ഫോണിൽ ബന്ധപ്പെട്ട് സംഭവത്തെക്കുറിച്ച് അന്വേഷിച്ചതും കേസിൽ നിർണായകമായി. ഈ ഫോൺ വിളിയെ ചുറ്റിപ്പറ്റി പൊലീസ് നടത്തിയ അന്വേഷണത്തിലാണ പ്രതികൾ കുടുങ്ങിയത്. സംഭവം ദിവസം പ്രദേശത്തുനിന്ന് കാണാതായവരെ കുറിച്ച് പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. പ്രതികളിൽ ഒരാൾ ഇടയ്ക്ക് സംഭവ സ്ഥലത്തുനിന്ന് ദൂരെ മാറി നിന്ന് പൊലീസിന്‍റെ പരിശോധനയും മറ്റും വീക്ഷിച്ചിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കറുത്ത നിറമുള്ള 35 വയസ് പ്രായം തോന്നിപ്പിക്കുന്ന ആളെ കുറിച്ചുള്ള അന്വേഷണമാണ് സുരേഷ് ബാബുവിൽ എത്തിച്ചത്.

   കനത്ത സുരക്ഷയിൽ പ്രതികളെ ഇന്ന് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ നാട്ടുകാർ പ്രതികൾക്കെതിരെ രംഗത്തെത്തിയത് നേരിയ തോതിൽ സംഘർഷാവസ്ഥ ഉണ്ടാക്കിയിരുന്നു.
   Published by:Anuraj GR
   First published:
   )}