• HOME
  • »
  • NEWS
  • »
  • india
  • »
  • 65 YEAR OLD DRUNK MAN CHEWED ON A SNAKE AFTER IT BIT HIM

മദ്യലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചുകടിച്ചു; വായിലിട്ട് ചവച്ചരച്ച് കൊന്നു; പിന്നാലെ ആളും മരിച്ചു

കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ട് പിടിച്ച ശേഷം ഇയാൾ തിരിച്ചുകടിച്ചു. അണലിക്കുഞ്ഞം വിട്ടില്ല. ഈ സമയം പത്തിലേറെ തവണ പാമ്പ് ഇയാളുടെ മുഖത്ത് കടിച്ചു. എന്നിട്ടും വിടാതെ പാമ്പിനെ വായിലിട്ട് ചവച്ച് അരച്ച് കൊന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    പട്ന: മദ്യ ലഹരിയിൽ കടിച്ച പാമ്പിനെ തിരിച്ചു കടിക്കുകയും വായിലിട്ട് ചവച്ച് അരയ്ക്കുകയും ചെയ്ത 65കാരൻ മരിച്ചു. ബിഹാറിലെ നളന്ദ ജില്ലയിലെ മധോദേഹ് ഗ്രാമത്തിലെ രാമ മഹ്തോ ആണ് പാമ്പ് കടിയേറ്റ് മരിച്ചത്. അണലിക്കുഞ്ഞിന്റെ കടിയേറ്റാണ് മരണമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

    ഞായറാഴ്ച വീടിന് മുന്നിൽ മദ്യപിച്ച് ഇരിക്കുകയായിരുന്ന രാമ മഹ്തോയെ ഇഴഞ്ഞെത്തിയ അണലിക്കുഞ്ഞ് കാലിൽ കടിക്കുകയായിരുന്നു. കടിച്ച അണലിക്കുഞ്ഞിനെ ഓടിച്ചിട്ട് പിടിച്ച ശേഷം ഇയാൾ തിരിച്ചുകടിച്ചു. അണലിക്കുഞ്ഞം വിട്ടില്ല. ഈ സമയം പത്തിലേറെ തവണ പാമ്പ് ഇയാളുടെ മുഖത്ത് കടിച്ചു. എന്നിട്ടും വിടാതെ പാമ്പിനെ വായിലിട്ട് ചവച്ച് അരച്ച് കൊന്നു. പിന്നീട് ചത്ത പാമ്പിനെ വീടിന് മുന്നിലുള്ള മരക്കൊമ്പിൽ തൂക്കിയിട്ടു.

    Also Read- 'കേരളം കത്തിക്കണം'; ഇ–ബുൾ ജെറ്റ് വ്ലോഗർമാരുടെ 17 ആരാധകർ പിടിയിൽ

    വിഷപ്പാമ്പായതിനാൽ ആശുപത്രിയിൽ പോകാൻ വീട്ടുകാർ നിർബന്ധിച്ചെങ്കിലും മഹ്തോ വഴങ്ങിയില്ല. പാമ്പിൻ കുഞ്ഞായത് കൊണ്ട് വിഷമില്ലെന്നായിരുന്നു ഇയാൾ കരുതിയത്. ഞായറാഴ്ച വൈകിട്ട് ഉറങ്ങാൻ കിടന്ന മഹ്തോ തിങ്കളാഴ്ച ഉണർന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ചാന്ദി പൊലീസ് കേസെടുത്തു.

    Also Read- താലികെട്ടി രണ്ടാം ദിനം ഭാര്യയെ കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചു; 22കാരൻ അറസ്റ്റിൽ

    മറ്റൊരു സംഭവത്തിൽ ഔറംഗാബാദിൽ മദ്യലഹരിയിൽ ഒരാൾ ആടിനെ കൊലപ്പെടുത്തി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആടിന്റെ ഉടമയായ ശകുന്തളാ ദേവി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ- വീട്ടുവളപ്പിൽ നിൽക്കുകയായിരുന്ന ആടിനെ മദ്യപിച്ചെത്തിയ മഹേന്ദ്ര ദാസ് പിടികൂടുകയും കഴുത്ത് തിരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.



    English Summary: Rama Mahto, a 65-year-old drunk man chewed on a snake after it bit him in Bihar's Nalanda district. The incident took place on Sunday and he died on Monday morning. The family of the deceased told police that Rama Mahto, who was under the influence of liquor, was sitting in front of his house when a baby snake bit him on his leg. Mahto managed to capture the snake and chewed it in a bid to take revenge. While chewing the baby snake, Mahato was bitten more than 10 times on his face.
    Published by:Rajesh V
    First published:
    )}