നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മകളെ ബലാത്സംഗം ചെയ്തു; 10 വയസുകാരിയായ ചെറുമകൾക്ക് നേരെ ലൈംഗിക അതിക്രമം; 65കാരന് ജീവപര്യന്തം തടവ്

  മകളെ ബലാത്സംഗം ചെയ്തു; 10 വയസുകാരിയായ ചെറുമകൾക്ക് നേരെ ലൈംഗിക അതിക്രമം; 65കാരന് ജീവപര്യന്തം തടവ്

  2017 ലാണ് യുവതിയുടെ മകളായ പത്തുവയസുകാരി മുത്തച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന വിവരം അമ്മയെ അറിയിക്കുന്നത്. ഈ സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴാണ് യുവതിയും സ്വന്തം പിതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   മുംബൈ: മകളെ ബലാത്സംഗം ചെയ്ത് ചെറുമകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ 65കാരന് ജീവപര്യന്തം തടവുശിക്ഷ. മുംബൈ സ്വദേശിയായ ആള്‍ക്കാണ് പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. 2017ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിതാവ് തന്നെ ബലാത്സംഗം ചെയ്തുവെന്ന് മകൾ തന്നെയാണ് പരാതി നൽകിയത്. വിവരം പുറത്തു പറഞ്ഞാൽ മക്കളെ കൊല്ലുമെന്ന് ഭീഷണിയും മുഴക്കിയിരിന്നുവെന്നും ആരോപണമുണ്ട്.

   2017 ലാണ് യുവതിയുടെ മകളായ പത്തുവയസുകാരി മുത്തച്ഛൻ തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നുവെന്ന വിവരം അമ്മയെ അറിയിക്കുന്നത്. ഈ സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴാണ് യുവതിയും സ്വന്തം പിതാവിനാൽ പീഡിപ്പിക്കപ്പെടുന്നത്.

   ഇക്കഴിഞ്ഞ മാര്‍ച്ച് ഇരുപത്തിയഞ്ചിനാണ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു കൊണ്ടുള്ള കോടതി വിധിയെത്തുന്നത്. സംഭവശേഷം ഗുജറാത്തിലേക്ക് പോയ അമ്മയെയും മകളെയും കണ്ടെത്തി വിചാരണയ്ക്കെത്തിച്ച പൊലീസ് നടപടിയെ പ്രകീർത്തിച്ചു കൊണ്ടാണ് കോടതി ഉത്തരവ്. പബ്ലിക് പ്രോസിക്യൂട്ടർ വീണ ഷെഹ്ലറിന്‍റെ ഇടപെടൽ കൊണ്ടാണ് ഇരകളുടെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ ആയതെന്ന കാര്യവും പ്രത്യേകം പരാമർശിക്കുന്നുണ്ട്.   പ്രതിയുടെ അഭിഭാഷകൻ നിർദേശിച്ചത് അനുസരിച്ച് ഇയാളുടെ ഭാര്യയാണ് ലൈംഗിക പീഡനത്തിന് ഇരയായ സ്വന്തം മകളെയും ചെറു മകളെയും കോടതി നടപടികളിൽ നിന്നും അകറ്റി നിർത്താൻ മുൻകയ്യെടുത്തതെന്നാണ് റിപ്പോർട്ട്. ഇക്കാര്യം പ്രതിയുടെ ഭാര്യ തന്നെ കോടതിയിൽ സമ്മതിച്ചിട്ടുണ്ടെന്നും വിധിപകർപ്പിൽ പറയുന്നു. 'മൊഴി ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകുന്നതിൽ നിന്നും പ്രതിയുടെ അഭിഭാഷകൻ ദൃക്സാക്ഷികളെ തടഞ്ഞതായി ആരോപണമുണ്ട്. അതുപോലെ തന്നെ അഭിഭാഷകന്‍റെ നിർദേശപ്രകാരം ഇയാൾ പറയുന്നത് വരെ കോടതിയിൽ ഹാജരാകരുതെന്ന് ഇരകളോട്, പ്രതിയുടെ ഭാര്യയും ആവശ്യപ്പെട്ടിരുന്നതായി വ്യക്തമായിട്ടുണ്ട്' എന്നാണ് വിധിയിൽ പറയുന്നത്.

   ഇത്തരം ഒരു നീക്കം നടത്തിയ അഭിഭാഷകനെതിരെ നടപടി ആവശ്യപ്പെട്ട് വിധിപ്പകർപ്പിന്‍റെ കോപ്പി ബാർ കൗണ്‍സിലിന് കൈമാറിയിട്ടുണ്ട്. ഭാവിയിൽ ഇതുപോലെ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്നാണ് റിപ്പോർട്ട്.

   Also Read-മാങ്ങ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് കുട്ടികളെ കെട്ടിയിട്ട് മർദിച്ചു; വായിൽ ചാണകം നിറച്ചു

   സമാനമായ മറ്റൊരു സംഭവത്തിൽ   ബിരിയാണി ഉണ്ടാക്കാനായി വിളിച്ചു വരുത്തിയ യുവതിയെ ബലാത്സംഗം ചെയ്ത  നാല് പേർ അറസ്റ്റിൽ. കൊച്ചി വെങ്ങോല എൺപതാം കോളനിയിൽ താമസക്കാരിയായ പശ്ചിമ ബംഗാൾ സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത കേസിലാണ് ബംഗാൾ സ്വദേശികളായ നാല് പേർ അറസ്റ്റിലായിരിക്കുന്നത്.
   Published by:Asha Sulfiker
   First published:
   )}