HOME » NEWS » India »

യുപിയിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷയായി പാകിസ്ഥാനി വനിത; കേസെടുത്തു; അന്വേഷണത്തിന് ഉത്തരവ്

'ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാനോ ബീഗം പാകിസ്ഥാനി പൗരത്വമുള്ളയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റായ മാർഗങ്ങളിലൂടെയാണ് അവർ ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി എന്നിവ സ്വന്തമാക്കിയിരിക്കുന്നത്'

News18 Malayalam | news18-malayalam
Updated: January 1, 2021, 9:32 PM IST
യുപിയിൽ ഗ്രാമപഞ്ചായത്ത് അധ്യക്ഷയായി പാകിസ്ഥാനി വനിത; കേസെടുത്തു; അന്വേഷണത്തിന് ഉത്തരവ്
'ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാനോ ബീഗം പാകിസ്ഥാനി പൗരത്വമുള്ളയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റായ മാർഗങ്ങളിലൂടെയാണ് അവർ ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി എന്നിവ സ്വന്തമാക്കിയിരിക്കുന്നത്'
  • Share this:
ലക്നൗ: യുപിയിലെ ഗ്രാമപഞ്ചായത്തിൽ ഇടക്കാല അധ്യക്ഷ സ്ഥാനത്തേക്ക് പാകിസ്ഥാനി വനിതയെ നിയോഗിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്. ദീർഘകാല വിസയിൽ രാജ്യത്ത് താമസിക്കുന്ന ഇവർക്ക് ആധാര്‍, വോട്ടേഴ്സ് ഐഡി ഉൾപ്പെടെയുള്ള രേഖകൾ എങ്ങനെ കിട്ടിയെന്നാണ് അന്വേഷണം നടക്കുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ അറുപത്തിയഞ്ചുകാരിയായ ബാനോ ബീഗം എന്ന സ്ത്രീക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Also Read-അരയന്നം ട്രാക്കിലിരുന്ന് ട്രെയിൻ തടഞ്ഞു; കാരണം ഇണയുടെ വേർപാടിലെ വേദനയെന്ന് അധികൃതർ

സംസ്ഥാനത്തെ ഏട്ട എന്ന ഗ്രാമത്തിലാണ് ബാനോ ബീഗത്തെ ഗ്രാമമുഖ്യ ആയി നിയോഗിച്ചത്. റിപ്പോർട്ടുകള്‍ അനുസരിച്ച് മുപ്പത്തിയഞ്ചു വർഷം മുമ്പാണ് പാക് കറാച്ചി സ്വദേശിയായ ബാനോ ഇവിടെ ഒരു ബന്ധുവിന്‍റെ വീട് സന്ദർശിക്കാനെത്തിയത്. തുടർന്ന് ഇന്ത്യക്കാരനായ അക്തർ അലി എന്നയാളെ വിവാഹം ചെയ്തു. അക്കാലം മുതൽ ദീർഘകാല വിസയിൽ അവര്‍ ഇന്ത്യയിൽ താമസിച്ചു വരികയാണ്. പല തവണ പൗരത്വത്തിനായി അപേക്ഷിക്കുകയും ചെയ്തിരുന്നു.

Also Read-കാമുകിയുടെ വീട്ടിലേക്ക് രഹസ്യ തുരങ്കം; കാമുകന്റെ പുത്തൻ ആശയം യുവതിയുടെ ഭർത്താവ് തകര്‍ത്തു

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഗുവാദൗ ഗ്രാമപഞ്ചായത്തിൽ നിന്നും ബാനോ ജയിച്ചിരുന്നു. ഗ്രാമമുഖ്യആയിരുന്ന ഷെഹ്നാസ് ബീഗം കഴിഞ്ഞ ജനുവരിയിൽ മരിച്ചതോടെയാണ് വില്ലേജ് കമ്മിറ്റി നിർദേശത്തോടെ ആ സ്ഥാനത്തേക്ക് ബാനോ എത്തുന്നത്. ആ ഗ്രാമത്തിലെ തന്നെ ഖുവൈദർ ഖാൻ എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാനോ ബീഗം പാകിസ്ഥാൻ പൗരയാണെന്ന് വിവരം പുറത്തു വന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച റിപ്പോർട്ട്.

Also Read-ജനുവരി എട്ട് മുതല്‍ ഇന്ത്യ-യു.കെ. വിമാന സര്‍വീസ് പുനരാരംഭിക്കും

ബാനോ സ്ഥാനം ഒഴിഞ്ഞെങ്കിലും ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ അലോക് പ്രിയദർശി ഇക്കാര്യം ജില്ലാ മജിസ്ട്രേറ്റിന്‍റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 'ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാനോ ബീഗം പാകിസ്ഥാനി പൗരത്വമുള്ളയാളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തെറ്റായ മാർഗങ്ങളിലൂടെയാണ് അവർ ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി എന്നിവ സ്വന്തമാക്കിയിരിക്കുന്നത്' ജില്ലാ പഞ്ചായത്ത് രാജ് ഓഫീസർ പറയുന്നു. ബാനോവിനെ ഇടക്കാല അധ്യക്ഷ ആക്കാനുള്ള നിർദേശം മുന്നോട്ട് വച്ചതും ആ സ്ഥാനത്തേക്ക് അവരെ നിയമിച്ചതും വില്ലേജ് കമ്മിറ്റി സെക്രട്ടറി ആയ ധ്യാൻപാൽ സിംഗ് ആണ്. അയാളെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്തെന്നും ഓഫീസർ വ്യക്തമാക്കി.


ഗ്രാമപഞ്ചായത്ത് സ്ഥാനാർഥി ആയി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ രേഖകള്‍, ആധാർ കാർഡ്, വോട്ടേഴ്സ് ഐഡി എന്നിവ ബാനോ ബീഗത്തിന് എങ്ങനെ ലഭിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. ഇവരെ സഹായിച്ചത് ആരെ തന്നെ ആണെങ്കിലും അവർക്കെതിരെ കർശന നടപടി തന്നെയുണ്ടാകുമെന്നാണ് ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചിരിക്കുന്നത്.
Published by: Asha Sulfiker
First published: January 1, 2021, 9:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories