• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദശരഥന്‍റെ മരണം വേദിയിൽ അഭിനയിച്ചു; മരണം അഭിനയിച്ചു കഴിഞ്ഞപ്പോഴേക്കും നടനെ മരണം കവർന്നെടുത്തു

ശ്രീരാമൻ വനവാസത്തിനു പോകുന്നതും ശേഷം ദശരഥൻ മരിക്കുന്നതും ആയിരുന്നു രംഗം

news18
Updated: September 19, 2019, 5:59 PM IST
ദശരഥന്‍റെ മരണം വേദിയിൽ അഭിനയിച്ചു; മരണം അഭിനയിച്ചു കഴിഞ്ഞപ്പോഴേക്കും നടനെ മരണം കവർന്നെടുത്തു
death
  • News18
  • Last Updated: September 19, 2019, 5:59 PM IST IST
  • Share this:
ജയ്പൂർ: വേദിയിൽ മരണരംഗം അഭിനയിച്ചു അധികം കഴിയുന്നതിനു മുമ്പ് തന്നെ നടനെ മരണം കവർന്നെടുത്തു. രാജസ്ഥാനിലെ ഝുഝുനു ടൗണിലാണ് സംഭവം നടന്നത്. 65കാരനായ കുന്ദൻ ലാൽ ആണ് വേദിയിൽ രാമന്‍റെ പിതാവായ ദശരഥൻ മരിക്കുന്ന രംഗം അഭിനയിച്ചു കഴിഞ്ഞപ്പോൾ തന്നെ മരിച്ചത്. രാംലീല നാടകത്തിന്‍റെ ഭാഗമായിട്ട് ആയിരുന്നു ഇത്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശ്രീരാമൻ വനവാസത്തിനു പോകുന്നതും ശേഷം ദശരഥൻ മരിക്കുന്നതും ആയിരുന്നു രംഗം. മകൻ വേർപിരിഞ്ഞു പോകുന്നതിന്‍റെ ദുഃഖം സഹിക്കാൻ കഴിയാതെയാണ് ദശരഥൻ മരിക്കുന്നത്. കുന്ദൻ ലാൽ തന്‍റെ രംഗം മനോഹരമായി അഭിനയിച്ചെന്നും എന്നാൽ തൊട്ടുപിന്നാലെ മരിക്കുകയായിരുന്നെന്നും രാംലീല പരിഷത് കൺകടേ കല കൺവീനർ രവി ശാസ്ത്രി പറഞ്ഞു.

കുറച്ചു വർഷങ്ങൾക്ക് മുമ്പ് കുന്ദൻ ലാലിന്‍റെ സഹോദരൻ മരിച്ചതും ഇങ്ങനെയായിരുന്നു. വേദിയിൽ ദശരഥനെ അവതരിപ്പിച്ച് അൽപം കഴിഞ്ഞപ്പോൾ ആയിരുന്നു മരണം സംഭവിച്ചത്.

First published: September 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...