നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മിന്നലേറ്റ് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത് 68 പേർ; ഉത്തർപ്രദേശിൽ മാത്രം 41 പേർ മരിച്ചു

  മിന്നലേറ്റ് കഴിഞ്ഞ ദിവസം രാജ്യത്ത് മരിച്ചത് 68 പേർ; ഉത്തർപ്രദേശിൽ മാത്രം 41 പേർ മരിച്ചു

  ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് മിന്നലേറ്റ് ആളുകൾ മരിച്ചത്.

  lightning

  lightning

  • Share this:
   ജയ്പൂർ: രാജ്യത്ത് കഴിഞ്ഞ ദിവസം മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 68 ആയി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് മിന്നലേറ്റ് ആളുകൾ മരിച്ചത്. ഏറ്റവും കൂടുതൽ പേർ മരണപ്പെട്ടത് ഉത്തർപ്രദേശിലാണ്.

   41 പേരാണ് ഉത്തർപ്രദേശിൽ മാത്രം മരിച്ചത്. രാജസ്ഥാനിൽ 20 പേരും മധ്യപ്രദേശിൽ ഏഴ് പേരും മിന്നലേറ്റ് മരിച്ചു. രാജസ്ഥാനിൽ മരിച്ച ഇരുപത് പേരിൽ ഏഴ് പേർ കുട്ടികളാണ്. ജയ്പൂരിൽ പതിനൊന്നു പേരും മൂന്ന് പേർ ധോൽപൂരിലും നാലുപേർ കോട്ട ജില്ലയിലും മരിച്ചു. മരിച്ച കുട്ടികൾ ധോൽപൂർ, കോട്ട ജില്ലകളിലുള്ളവരാണ്. പത്തോളം പേർക്ക് രാജസ്ഥാനിൽ പരിക്ക് പറ്റിയിട്ടുണ്ട്. വർ ജയ്പൂരിലെ സവായ് മാൻസിംഗ് ആശുപത്രിയിൽ ചികിത്സയിലാണ്.

   രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം അടിയന്തര ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നുമാണ് നൽകുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയുടെ ധനസഹായവും പരിക്കേറ്റവർക്ക് 50,000 രൂപയും പ്രഖ്യാപിച്ചു.


   You may also like:സെൽഫിയെടുക്കുന്നതിനിടെ മിന്നലേറ്റു; രാജസ്ഥാനിൽ മരിച്ചത് 20 പേർ

   ഉത്തർപ്രദേശിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ഇതുവരെ 41 പേരെങ്കിലും മിന്നലേറ്റ് മരിച്ചിട്ടുണ്ട്. പ്രയാഗ് രാജിൽ 14 പേരാണ് മരിച്ചത്. കാൺപൂർ, ദേഹത്, ഫത്തേപൂർ എന്നിവിടങ്ങളിൽ അഞ്ച് പേർ വീതവും മരണപ്പെട്ടു. ഫിറോസാബാദിൽ മൂന്ന് പേരും, കൗസാബിയിൽ നാല് പേരുമാണ് മരിച്ചത്. ഉന്നാവോ, ഹമിർപൂർ, സോൻബദ്ര എന്നിവടങ്ങളിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.


   മരിച്ചവരുടെയും പരിക്കേറ്റവരുടേയും കുടുംബങ്ങൾക്ക് അടിയന്തര സഹായം നൽകാൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

   മധ്യപ്രദേശിൽ ഏഴ് പേരാണ് മിന്നലേറ്റ് മരിച്ചത്. ഷിയോപൂർ, ഗ്വാളിയാർ, ശിവപുരി ജില്ലകളിലാണ് അപകടമുണ്ടായത്. ഷിയോപൂരിൽ രണ്ട് പേരും ഗ്വാളിയാറിൽ രണ്ടുപേരും മരിച്ചു. ശിവപുരി, അനുപ്പൂർ ജില്ലകളിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
   Published by:Naseeba TC
   First published:
   )}