News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 15, 2021, 6:36 AM IST
Representative Image.(Image: Reuters)
ഭരത്പുർ: രാജസ്ഥാനിൽ വിഷമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഏഴായി. അഞ്ചുപേരുടെ നില ഗുരുതരമായി തുടരുന്നു. സംസ്ഥാനത്തെ ഭരത്പുർ മേഖലയിലാണ് ദുരന്തം. വ്യാജമദ്യം കുടിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ തുടരുന്നതിനിടെ കഴിഞ്ഞ ദിവസമാണ് മൂന്ന് പേർ കൂടി മരിച്ചത്. സംഭവത്തിൽ സർക്കാർ കർശന നടപടികളുമായി മുന്നോട്ട് പോവുകുന്നുണ്ട്.
വ്യാജമദ്യ നിർമ്മാണവും ഉത്പ്പാദനവും കണ്ടെത്താനും നടപടികളെടുക്കാനും പരാജയപ്പെട്ടു എന്നാരോപിച്ച് നിരവധി ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവം ഡിവിഷൺ കമ്മീഷണറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനും സർക്കാർ തീരുമാനമുണ്ട്. ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50000 രൂപയും ധനസഹായവും സർക്കാർ പ്രഖ്യാപിച്ചു.
Also Read-
Rahul Gandhi | ജെല്ലിക്കെട്ട് മത്സരം കാണാൻ രാഹുല്‍ ഗാന്ധി തമിഴ്നാട്ടില്‍; വൈറലായി ചിത്രങ്ങൾ
കേസിൽ ഇതുവരെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജസ്ഥാൻ എക്സൈസ് നിയമത്തിലെ വിവിധ വകുപ്പുകൾ അനുസരിച്ചാണ് അറസ്റ്റ്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ എക്സൈസ്, എൻഫോഴ്സ്മെന്റ്, പൊലീസ് വകുപ്പുകളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി തന്നെ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചിരിക്കുന്നത്.
Also Read-
Covid Vaccine in Kerala | കോവിഡ് വാക്സിൻ: അറിയാൻ 15 കാര്യങ്ങൾ
ഭരത്പുർ എക്സൈസ് ഓഫീസർ, അസിസ്റ്റന്റ് എക്സൈസ് ഓഫീസർ, എൻഫോഴ്സ്മെന്റ് ഓഫീസർ, ബയാന എക്സൈസ് പൊലീസ് സ്റ്റേഷൻ പട്രോളിംഗ് ഓഫീസർ, എക്സൈസ് ഇൻസ്പെക്ടർ എന്നിവരെ സസ്പെൻഡ് ചെയ്തതായും സർക്കാർ വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ടുണ്ട്. അതുപോലെ തന്നെ രൂപ് വാസ് എക്സൈസ് എൻഫോഴ്സ്മെന്റ് പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ ആളുകളും രൂപ് വാസ് പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മോഹന്‍ സിംഗ്, രണ്ട് കോൺസ്റ്റബിളുമാർ എന്നിവരും സസ്പെൻഡ് ചെയ്തവരുടെ കൂട്ടത്തിലുണ്ട്.
ഭാവിയിൽ ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി നിര്‍ദേശം നൽകിയിട്ടുണ്ട്. അനധികൃത മദ്യക്കടത്ത്, നിർമ്മാണം, വിൽപ്പന എന്നിവ കണ്ടെത്തി തടയാന്‍ അന്തര്‍സംസ്ഥാന അതിർത്തി മേഖലകള്‍ കേന്ദ്രീകരിച്ച് സുരക്ഷ ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
Published by:
Asha Sulfiker
First published:
January 15, 2021, 6:36 AM IST