ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിലെ അഴിച്ചുപണിക്ക് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ 11 മന്ത്രിമാര്‍ രാജിവെച്ചു. ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍, വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്‌റിയാല്‍, തൊഴില്‍ മന്ത്രി സന്തോഷ് ഗംഗ്വാര്‍, ബാബുല്‍ സുപ്രിയോ, സഞ്ജയ് ധോത്രെ, ദേബശ്രീ ചൗധരി, ഡി വി സദാനന്ദ ഗൗഡ, റാവുസാഹേബ് ദാന്‍വേ പട്ടേല്‍, രത്തൻ ലാൽ കഠാരിയ, പ്രതാപ് ചന്ദ്ര സാരംഗി, ആരോഗ്യസഹമന്ത്രി അശ്വിനി കുമാർ ചൗബെ എന്നിവരാണ് രാജിവെച്ചത്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായിട്ടാണ് ഇവരുടെ രാജി. രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടനയാണ് ഇന്ന് വൈകിട്ട് നടക്കുന്നത്.
Also Read-
മുൻ കേന്ദ്രമന്ത്രി പി ആർ കുമാരമംഗലത്തിന്റെ ഭാര്യ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; മോഷണ ശ്രമത്തിനിടെയെന്ന് സംശയം
അഴിച്ചുപണിയുടെ ഭാഗമായി കഴിഞ്ഞ ദിവസം സാമൂഹികനീതി മന്ത്രി താവര്‍ചന്ദ് ഗഹ്ലോതിനെ കര്‍ണാടക ഗവര്‍ണറായി നിയമിച്ചിരുന്നു. ഇനിയും ചില മന്ത്രിമാര്‍ കൂടി രാജിവെക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആരോഗ്യപരമായ കാണങ്ങളാലാണ് രാജിയെന്നാണ് രമേശ് പൊഖ്‌റിയാലും സന്തോഷ് ഗംഗ്വാറും രാജിക്കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. ഇതിനിടെ സഹമന്ത്രിമാരായിട്ടുള്ള അനുരാഗ് താക്കൂര്‍, ജി.കിഷന്‍ റെഡ്ഡി, പുരുഷോത്തം രുപാല എന്നിവരെ സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരായും നിയമിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജ്യോതിരാദിത്യ സിന്ധ്യ, സര്‍ബാനന്ദ സോനോവാള്‍, നാരായണ്‍ റാണെ, ഭൂപേന്ദ്ര യാദവ്, മീനാക്ഷി ലേഖി തുടങ്ങിയവര്‍ പുതുതായി മോദി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈകിട്ട് ആറ് മണിക്കാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ.
നിലവില്‍ പ്രധാനമന്ത്രി അടക്കം 54 പേരാണ് മന്ത്രിസഭയിലുള്ളത്. ഭരണഘടന പ്രകാരം 81 പേർക്ക് മന്ത്രിസഭയിൽ അംഗമാകാം. രണ്ട് വർഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ചില മന്ത്രിമാരെ ഒഴിവാക്കാനും പകരം യുവാക്കൾക്കും വനിതകൾക്കും പ്രാതിനിധ്യം നൽകാനും സാധ്യതയുണ്ട്. വിവിധ മതസാമുദായിക വിഭാഗങ്ങള്‍ക്കും തുല്യപ്രാധാന്യം ലഭിച്ചേക്കും. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ നിന്നുള്ള എംപിമാർക്ക് മന്ത്രിസ്ഥാനം ലഭിക്കാൻ സാധ്യതയുണ്ട്.
യുപി സംസ്ഥാന അധ്യക്ഷന്‍ സ്വതന്ത്രതാ സിങ്, വരുണ്‍ ഗാന്ധി, റീത്താ ബഹുഗുണ ജോഷി, സകല്‍ദീവ് രാജ്ഭര്‍, രാം ശങ്കര്‍ കത്താരിയ, അജയ് മിശ്ര, പങ്കജ് ചൗധരി എന്നിവരാണ് കേന്ദ്രത്തിന്റെ പരിഗണനയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.