നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Home Delivery of Liquor: മദ്യം വീടുകളിലെത്തിക്കാൻ എട്ടോളം സംസ്ഥാനങ്ങൾ; ഒപ്പം കേരളവും ഉണ്ടാകുമോ?

    Home Delivery of Liquor: മദ്യം വീടുകളിലെത്തിക്കാൻ എട്ടോളം സംസ്ഥാനങ്ങൾ; ഒപ്പം കേരളവും ഉണ്ടാകുമോ?

    Home Delivery of Liquor: ഓൺലൈൻ ഭക്ഷണ വിതരണ കമ്പനികളുമായി സർക്കാർ ആശയവിനിമയം നടത്തുന്നുവെന്നും രണ്ടാഴ്ചക്കുള്ളിൽ അനുമതി നൽകുമെന്നുമാണ് റിപ്പോർട്ട്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ നീണ്ടുപോയതോടെ കാലിയായ ഖജനാവ് നിറയ്ക്കാൻ പുതുവഴികൾ തേടി സംസ്ഥാനങ്ങൾ. മദ്യവിൽപന ശാലകളും ബാറുകളും അടഞ്ഞുകിടക്കുന്നതുവഴി ഉണ്ടായ വരുമാനനഷ്ടം കുറയ്ക്കാൻ സംസ്ഥാനങ്ങൾ മറ്റു സാധ്യതകൾ തേടിക്കഴിഞ്ഞു. മദ്യം വീട്ടിലെത്തിക്കുന്ന പദ്ധതി നടപ്പാക്കാൻ എട്ടോളം സംസ്ഥാനങ്ങൾ ആലോചിക്കുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

      പഞ്ചാബ്, പശ്ചിമബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങൾ മദ്യത്തിന്റെ ഹോംഡെലിവറിക്ക് അനുമതി നൽകി കഴിഞ്ഞു. ഡൽഹി, മഹാരാഷ്ട്ര, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങളും അനുമതി നൽകുന്ന ഗൗരവമായി പരിഗണിക്കുകയാണെന്നും റിപ്പോർട്ട് പറയുന്നു.

      ''ഇന്ത്യയെ പോലെ ജനസംഖ്യ കൂടിയ രാജ്യത്ത്, എണ്ണത്തിൽ കുറവ് വിൽപനശാലകൾ ഉള്ള രാജ്യത്ത്, ശാരീരിക അകലം പാലിക്കുന്നതിന് മദ്യത്തിന്റെ ഹോം ഡെലിവറിക്ക് അനുമതി നൽകുക എന്നത് ഈ സമയത്ത് പ്രധാനമാണ്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ എട്ടോളം സംസ്ഥാനങ്ങൾ ഇതിന് അനുമതി നൽകും'' - ഇന്റർനാഷണൽ സ്പിരിറ്റിസ് ആൻഡ് വൈൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ (ISWAI) ചെയർമാൻ അമൃത് കിരൺ സിംഗ് പറയുന്നു. ഇന്ത്യയിൽ വിൽക്കുന്ന ആകെ മദ്യത്തിന്റെ 80 ശതമാനവും ഉൽപാദിപ്പിക്കുന്ന കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ISWAI.

      TRENDING:രാജ്യത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്നു; നാളെ മുതൽ ബുക്കിങ്
      [NEWS]
      തിരുവനന്തപുരത്ത് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം; കല്ലേറില്‍ സിഐക്ക് പരിക്ക് [PHOTOS]Covid 19 in Kerala | സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; നാലുപേർക്ക് നെഗറ്റീവ് [NEWS]

      ഓൺലൈൻ വഴിയോ ഹോം ഡെലിവറി സംവിധാനം വഴിയോ മദ്യം വിൽക്കുന്നത് സംസ്ഥാന സർക്കാരുകൾ പരിഗണിക്കണമെന്ന നിർദേശം സുപ്രീംകോടതി വെള്ളിയാഴ്ച മുന്നോട്ടുവെച്ചിരുന്നു. അതേദിവസം തന്നെ സംസ്ഥാനത്ത് ഓൺലൈൻ വഴി മദ്യവിൽപന അനുവദിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയും ഉത്തരവിട്ടു.

      മദ്യവ്യവസായത്തെ സംബന്ധിച്ച് ഇത് ശുഭവാർത്തയാണ്. സൊമാറ്റോ, സ്വിഗ്ഗി, ഡൺസോ, ഹിപ്ബാർ തുടങ്ങിയ ഓൺലൈൻ വിതരണ ശൃംഖലകളുമായി സംസ്ഥാന സർക്കാരുകൾ ആശയവിനിമയം നടത്തുകയാണെന്നും അമൃത് കിരൺ സിംഗ് പറയുന്നു. അതേസമയം ഓരോ സംസ്ഥാനങ്ങളിലും പലതരത്തിലുള്ള വില നിലനിൽക്കുന്നത് അനധികൃതമായ മദ്യകടത്തിനിടയാക്കുമെന്ന ആശങ്കയും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

      ''ഡൽഹിയിൽ മദ്യത്തിന് 70 ശതമാനം കൊറോണ സെസ് ഏർപ്പെടുത്തിയത് വിപരതഫലമാണ് ഉണ്ടാക്കാൻ പോകുന്നത്. വിലകൾ വളരെ കുറവുള്ള പല സംസ്ഥാനങ്ങളുമായി ഡൽഹി അതിർത്തി പങ്കിടുന്നുണ്ട്. ഇത്തരത്തിലുള്ള വില വ്യത്യാസം അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്തിന് കാരണമാകുമെന്നും അതിനാൽ വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും ഞങ്ങൾ ഭയപ്പെടുന്നു, ”കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ആൽക്കഹോൾ ബിവറേജ് കമ്പനീസ് ഡയറക്ടർ ജനറൽ വിനോദ് ഗിരി പറഞ്ഞു, വ്യാപാരം എത്രയും വേഗം സാധാരണ നിലയിലാകുന്നതോടെ മാത്രമേ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിർത്താനാകൂവെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

      First published:
      )}