HOME » NEWS » India » 7 YEAR OLD BOY DONATED HIS SAVINGS TO COVID FUND MK STALIN GIFTS BICYCLE TO HIM

സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം കോവിഡ് ഫണ്ടിലേക്ക് നൽകി; ഏഴ് വയസ്സുകാരന് പുത്തൻ സൈക്കിൾ സമ്മാനിച്ച് സ്റ്റാലിൻ

ആയിരം രൂപയായിരുന്നു പിഗ്ഗി ബാങ്കിൽ ഉണ്ടായിരുന്നത്. ഇത് മുഴുവൻ കോവിഡ് ഫണ്ടിലേക്ക് നൽകുകയായിരുന്നു

News18 Malayalam | news18-malayalam
Updated: May 12, 2021, 2:07 PM IST
സൈക്കിൾ വാങ്ങാൻ സൂക്ഷിച്ച പണം കോവിഡ് ഫണ്ടിലേക്ക് നൽകി; ഏഴ് വയസ്സുകാരന് പുത്തൻ സൈക്കിൾ സമ്മാനിച്ച് സ്റ്റാലിൻ
Screengrab
  • Share this:
മധുരൈ: സൈക്കിൾ വാങ്ങിക്കാനായി രണ്ട് വർഷമായി തന്റെ പിഗ്ഗി ബാങ്കിൽ പണം സ്വരുക്കൂട്ടുകയായിരുന്നു ഏഴ് വയസ്സുകാരനായ ഹരീഷ് വർമൻ. ഇതിനിടയിൽ തമിഴ്നാട്ടിലും ഇന്ത്യയിൽ ആകമാനവും കോവിഡ് രൂക്ഷമായതോടെ ആളുകൾ നേരിടുന്ന പ്രതിസന്ധികൾ ഹരീഷും കണ്ടുകൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് സൈക്കിൾ എന്ന ആഗ്രഹം വേണ്ടെന്ന് വെച്ച് തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് നൽകാൻ ഹരീഷ് തീരുമാനിച്ചത്.

ആയിരം രൂപയായിരുന്നു പിഗ്ഗി ബാങ്ക് നിക്ഷേപത്തിൽ ഉണ്ടായിരുന്നത്. ഇത് മുഴുവൻ മുഖ്യമന്ത്രിയുടെ കോവിഡ് ഫണ്ടിലേക്ക് നൽകുക മാത്രമല്ല ഹരീഷ് ചെയ്തത്, കോവിഡ് ബാധിച്ച ആർക്കെങ്കിലും തന്റെ പണം നൽകി സഹായിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കത്തും എഴുതി.


തമിഴ്നാട്ടിലെ മുഴുവൻ ജനങ്ങൾക്കും മാതൃകയായ ഏഴ് വയസ്സുകാരനെ മുഖ്യമന്ത്രിയും മറന്നില്ല. പുത്തൻ പുതിയ സൈക്കിളാണ് ഹരീഷിന് മുഖ്യമന്ത്രി സമ്മാനമായി നൽകിയത്. ഞായറാഴ്ച്ച മധുരൈ നോർത്ത് എംഎൽഎ കെ ദളപതിയും പാർട്ടി പ്രവർത്തകരും ചേർന്നാണ് ഹരീഷിന്റെ വീട്ടിൽ സൈക്കിൾ എത്തിച്ചത്.

You may also like:Aswathy Sreekanth | അമ്മ നേഴ്സായിരുന്ന ആശുപത്രിയിൽ പെണ്ണുകാണാൻ ചെന്ന അച്ഛൻ; നേഴ്‌സസ് ദിനത്തിൽ കുറിപ്പുമായി അശ്വതി ശ്രീകാന്ത്

മാത്രമല്ല, ഹരീഷിനെ മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു. താൻ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്നും സൈക്കിളിന്റെ നിറമെന്താണെന്നും മുഖ്യമന്ത്രി ചോദിച്ചതായി ഹരീഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. സൈക്കിള‍ുമായി പുറത്തു പോകുമ്പോൾ സൂക്ഷിക്കാനും നന്നായി പഠിക്കാനും ഉപദേശിച്ചാണ് മുഖ്യമന്ത്രി ഫോൺ സംഭാഷണം അവസാനിപ്പിച്ചത്.


ഹരീഷിന്റെ സംഭാവനയെ കുറിച്ചും സൈക്കിളിനെ കുറിച്ചുമുള്ള വിശേഷങ്ങൾ സ്റ്റാലിൻ തന്റെ ഔദ്യോഗിക പേജിലും പങ്കുവെച്ചിട്ടുണ്ട്.

മധുരൈയിൽ ഇലക്ട്രീഷ്യനായ ഇളങ്കോവന്റേയും ഗീതയുടേയും മകനാണ് ഹരീഷ്. മകന്റെ മനുഷ്യസ്നേഹത്തിൽ ഏറെ അഭിമാനത്തിലാണ് ഇരുവരും. മുഖ്യമന്ത്രി നേരിട്ട് മകനെ വിളിച്ചതിലും സമ്മാനം നൽകിയതിലും വലിയ സന്തോഷമുണ്ടെന്നും ഇളങ്കോവനും ഗീതയും പറയുന്നു.

29,272 കോവിഡ് കേസുകളാണ് തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ പ്രതിദിന കോവിഡ് കേസുകളിൽ  48.06 ശതമാനവും തമിഴ്നാട് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിൽ നിന്നാണ്.  3.48 ലക്ഷം കോവിഡ് രോഗികളാണ് കഴിഞ്ഞ ദിവസം രാജ്യത്താകമാനം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം രാജ്യത്ത് 4,205 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.

ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അഞ്ച് സംസ്ഥാനങ്ങൾ

മഹാരാഷ്ട്ര- 40,956
കർണാടക-39,510
കേരളം- 37,290
തമിഴ്നാട്-29,272
ഉത്തർപ്രദേശ്-20,445
Published by: Naseeba TC
First published: May 12, 2021, 2:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories