2015-ല്‍ ഇന്ത്യയിലെ കാല്‍നട യാത്രക്കാരുടെ മരണങ്ങള് (Pedestrian Deaths) 13,894 ആയിരുന്നത് 2020ല്‍ 23,483 ആയി ഉയര്‍ന്നുവെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ കണക്കുകള്‍ (Ministry of Road Transport and Highways) സൂചിപ്പിക്കുന്നു.
സിഎന്‍എന്‍ ന്യൂസ്18 വിശകലനം ചെയ്ത ഡാറ്റ പ്രകാരം മരണങ്ങള് ഏകദേശം 70% വര്‍ദ്ധിച്ചിട്ടുണ്ട്. 2018 നും 2020 നും ഇടയില്‍ റോഡപകടങ്ങളില്‍ മരിക്കുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം 15% ല്‍ നിന്ന് 18% ആയി ഉയര്‍ന്നതായും ഡാറ്റ കാണിക്കുന്നു.
റോഡ് അപകടങ്ങള്‍ തടയുന്നതിനും പൊതുജനങ്ങളുടെ ജീവന് രക്ഷിക്കുന്നതിനുമാണ് 2019ല്‍ മോട്ടോര്‍ വെഹിക്കിള്‍ (ഭേദഗതി) നിയമം പാര്‍ലമെന്റില്‍ പാസാക്കിയതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ലോക്സഭയില്‍ രേഖാമൂലം നല്കിയ പ്രസ്താവനയില്‍ പറഞ്ഞു.
'റോഡ് സുരക്ഷാ നിയമത്തില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധനവ്, ഇലക്ട്രോണിക് നിരീക്ഷണം എന്നിവ ഉള്‍പ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്തവരുടെ ഡ്രൈവിംഗിനുള്ള പിഴയില്‍ വര്‍ദ്ധനവ്, വാഹനത്തിന്റെ ഫിറ്റ്നസ്, ഡ്രൈവിംഗ് എന്നിവയുടെ കംപ്യൂട്ടറൈസേഷന്/ ഓട്ടോമേഷന്‍, കേടായ വാഹനങ്ങള്‍ തിരിച്ചുവിളിക്കല്‍, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് കാര്യക്ഷമമാക്കല്‍, ഹിറ്റ് ആന്‍ഡ് റണ്‍ കേസുകള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കല്‍ എന്നിവയും ഈ നിയമത്തിന്റെ ഭാഗമായി നിലവില്‍ വന്നിട്ടുണ്ട്'', പ്രസ്താവനയില്‍ പറയുന്നു.
'റോഡ് സുരക്ഷാ സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ജീവഹാനി കുറയ്ക്കുന്നതിനും നിയമ ഭേദഗതി സഹായിച്ചു. എന്നിരുന്നാലും, എന്തുകൊണ്ടാണ് കാല്‍നടയാത്രക്കാര്‍ മരിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു പഠനവും ലഭ്യമല്ല. സാധാരണഗതിയില്‍ കാല്‍നടയാത്രക്കാര്‍ റോഡിലൂടെ നടക്കുമ്പോഴോ ട്രാഫിക്ക് സമയത്ത് റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുമ്പോഴോ ട്രാഫിക് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് ഇത്തരം മരണങ്ങള്‍ക്ക് പ്രധാന കാരണം'', അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. അമിതവേഗത മൂലവും റോഡപകടങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും ഗഡ്കരി പറഞ്ഞു.
ലോകത്ത് ഏറ്റവുമധികം വാഹനാപകടങ്ങള്‍ നടക്കുന്ന ഇന്ത്യയില്‍ പ്രതിവര്‍ഷം ഒന്നര ലക്ഷം പേര് വാഹനാപകടങ്ങളില്‍ മരിക്കുന്നുണ്ടെന്ന് ഭേദഗതി പാസാക്കവേ നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു. പ്രതിപക്ഷാംഗങ്ങള്‍ ശുപാര്‍ശ ചെയ്ത ഭേഗദഗതികള്‍ തള്ളി 13നെതിരെ 108 വോട്ടുകള്‍ക്ക് ബില്‍ പാസാക്കുകയായിരുന്നു.
Also Read-
News 18 Exclusive| 'ബിജെപി 300ൽ അധികം സീറ്റുകൾ നേടും; വിശ്വാസം ബുള്ളറ്റിലല്ല, ബാലറ്റില്‍': യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്2019ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഭേദഗതി) നിയമ പ്രകാരം അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ആദ്യ മണിക്കൂറിനുള്ളില്‍ സൗജന്യ ചികിത്സ ലഭ്യമാക്കാനുള്ള ഒരു പദ്ധതിയും സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. കൂടാതെ, ദേശീയ പാതകളില്‍ പൂര്‍ത്തീകരിച്ച ഇടനാഴികളിലെ എല്ലാ ടോള്‍ പ്ലാസകളിലും ആംബുലന്‍സുകള്‍ക്കായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രത്യേക വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
News 18 Exclusive | 'മോദി രക്ഷകർത്താവ്; അഭിപ്രായ വ്യത്യാസമുണ്ടാകില്ല': പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെ കുറിച്ച് യോഗിപുതിയ മോട്ടോര്‍ വാഹന ഭേദഗതി ഓല, ഊബര്‍ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സി സേവന ദാതാക്കള്‍ക്കും ബാധകമാണ്. ഇനി മുതല്‍ ടാക്സി സേവനദാതാക്കള്‍ സംസ്ഥാനങ്ങളുടെ ലൈസന്‍സും നേടേണ്ടതുണ്ട്. ഇവര്‍ ഐടി നിയമത്തിന്റെ പരിധിയിലും വരും. റോഡപകടങ്ങളില്‍ പെടുന്നവരെ ആശുപത്രിയിലെത്തിക്കുന്നവരെ നിയമനടപടികളില്‍ നിന്ന് ഒഴിവാക്കും. ഇവര്‍ക്കെതിരെ സിവില്‍, ക്രിമിനല്‍ നടപടികള്‍ ഉണ്ടാകില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.