നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Cyclone Fani: ഫോനി ചുഴലിക്കാറ്റ്: 74 ട്രയിനുകൾ റദ്ദു ചെയ്തു

  Cyclone Fani: ഫോനി ചുഴലിക്കാറ്റ്: 74 ട്രയിനുകൾ റദ്ദു ചെയ്തു

  സുരക്ഷിതയാത്ര നടത്തുന്നതിന് യാത്രക്കാർ ഇക്കാര്യങ്ങൾ അറിയുക.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഫോനി ചുഴലിക്കാറ്റിനെ തുടർന്ന് 74 ട്രയിനുകൾ റദ്ദു ചെയ്തു. ഈസ്റ്റ് കോസ്റ്റ് റെയിൽവേയാണ് ഫോനി കാരണം ട്രയിനുകൾ റദ്ദു ചെയ്തതായി അറിയിച്ചത്.

   മെയ് രണ്ടു മുതൽ റദ്ദു ചെയ്യുന്നവ

   ഭദ്രക് - വിഴിയനഗരം എന്നീ പാതയിലുള്ള ട്രയിൻ മെയ് രണ്ടാം തിയതി വൈകുന്നേരം മുതൽ റദ്ദു ചെയ്യുന്നത് ആയിരിക്കും.

   യാത്രകൾ തയ്യാറാക്കാൻ റെയിൽവേ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

   ഭുവനേശ്വർ/ പുരി എന്നിവിടങ്ങളിലേക്കുള്ള ട്രയിനുകൾ രണ്ടാം തിയതി മുതൽ റദ്ദു ചെയ്യും.

   ഹൗറയിൽ നിന്നുള്ള ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ് - കോറൊമോണ്ടൽ എക്സ്പ്രസ് എന്നിവ രണ്ടാം തിയതി മുതൽ ഓടുന്നതായിരിക്കില്ല.

   ഹൗറയിൽ നിന്ന് പുരിയിലേക്കുള്ള ട്രയിനുകൾ രണ്ടാം തിയതി രാത്രി മുതൽ റദ്ദു ചെയ്യുന്നത് ആയിരിക്കും.

   ഹൗറയിൽ നിന്ന് ചെന്നൈ, ബംഗളൂരു, സെക്കന്ധരാബാദ് എന്നിവിടങ്ങളിലേക്കുള്ള ട്രയിനുകൾ രണ്ടാം തിയതി വൈകുന്നേരം മുതൽ റദ്ദു ചെയ്യും.

   മെയ് മൂന്നാം തിയതി മുതൽ റദ്ദു ചെയ്യുന്ന ട്രയിനുകൾ

   പുരിയിൽ നിന്നും ഭുവനേശ്വറിൽ നിന്നും പുറപ്പെടുന്ന ട്രയിനുകൾ മെയ് മൂന്നാം തിയതി മുതൽ റദ്ദു ചെയ്യുന്നത് ആയിരിക്കും

   പുരി, ഭുവനേശ്വർ എന്നീ സ്ഥലങ്ങൾ വഴി വരുന്ന ട്രയിനുകൾ മൂന്നാം തിയതി റദ്ദാക്കും
   First published: