ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് (Independence Day) ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക (national flag) ഉയർത്തണമെന്നും കേന്ദ്രസർക്കാർ മുന്നോട്ടു വെച്ച ഹർ ഘർ തിരംഗ' (Har Ghar Tiranga) പദ്ധതി വിജയിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇതിലൂടെ ത്രിവർണ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കണമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. 75 വർഷം മുൻപുള്ള ജൂലൈ 22 നാണ് ദേശീയ പതാകക്ക് അംഗീകാരം ലഭിച്ചത് എന്ന കാര്യവും അദ്ദേഹം ഓർമിപ്പിച്ചു.
''കൊളോണിയൽ ഭരണത്തിനെതിരെ പോരാടി സ്വതന്ത്ര ഇന്ത്യക്കായി ഒരു പതാക സ്വപ്നം കണ്ട എല്ലാവരുടെയും ധീരതയും പ്രയത്നവും ഈ അവസരത്തിൽ ഓർമിക്കുന്നു. അവരുടെ കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതിനും അവർ സ്വപ്നം കണ്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ഞങ്ങൾ നടത്തി വരുന്നത്," പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Also Read-
ചരിത്രവിജയം! ദ്രൗപദി മുർമു ഇന്ത്യയുടെ 15ാം രാഷ്ട്രപതി''ഈ വർഷം ആസാദി കാ അമൃത് മഹോത്സവം ആഘോഷിച്ചുകൊണ്ട് നമുക്ക് ഹർ ഘർ തിരംഗ പദ്ധതിയെ ശക്തിപ്പെടുത്താം. ഓഗസ്റ്റ് 13നും 15നും ഇടയിൽ നിങ്ങളുടെ വീടുകളിൽ ത്രിവർണ പതാക ഉയർത്തുക. ഇങ്ങനെ ചെയ്യുന്നത് ദേശീയ പതാകയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴത്തിലാക്കും'' പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ത്രിവർണ പതാക ദേശീയ പതാകയായി അംഗീകരിക്കുന്നതിലേക്കു നയിച്ച ഔദ്യോഗിക നീക്കങ്ങളെക്കുറിച്ചും മോദി ഓർമിച്ചു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഉയർത്തിയ ആദ്യത്തെ ത്രിവർണ പതാകയുടെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തു.
എല്ലാ വർഷത്തേയും പോലെ ഇത്തവണത്തെ സ്വാതന്ത്ര്യദിനത്തിലും പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്ര മോദിയുടെ തുടർച്ചയായ എട്ടാം വർഷമാണ് ഇത്.
Also Read -
കണക്കു തെറ്റിയോ? രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒരു വോട്ട് ദ്രൗപദി മുർമുവിന്ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സർക്കാർ ജീവനക്കാർ, അഭിഭാഷകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെയടക്കം എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തുന്നത് ഉറപ്പു വരുത്തണമെന്ന് പാർട്ടി നേതാക്കൾക്ക് ബിജെപി നിർദേശം നൽകിയിരുന്നു. അന്നേ ദിവസം രാവിലെ സ്വാതന്ത്ര്യ ദിന ഘോഷയാത്രകൾ സംഘടിപ്പിക്കാനും രഘുപതി രാഘവ രാജാ റാമും വന്ദേമാതരവും ആലപിക്കാനും എല്ലാ പ്രാദേശിക ഭരണകൂടങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഇത്തവണത്തെ സ്വാതന്ത്ര്യ ദിനത്തിന് ദേശസ്നേഹം ഉറപ്പാക്കാൻ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടികയും പാർട്ടി നേതാക്കൻമാർക്ക് നൽകി. ഓഗസ്റ്റ് 9 മുതൽ ഓഗസ്റ്റ് 11 വരെ പരിപാടിയെക്കുറിച്ച് ബോധവത്കരണം നടത്താനും, ദേശസ്നേഹത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കാനും, തിരംഗ യാത്രകൾ നടത്താനും, മാർക്കറ്റുകൾ, തെരുവുകൾ, ഗ്രൗണ്ടുകൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ ഹോർഡിംഗുകൾ പ്രദർശിപ്പിക്കാനും പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇ-കൊമേഴ്സ് വെബ്സൈറ്റുകളിലും മറ്റ് വിൽപന കേന്ദ്രങ്ങളിലും ദേശീയ പതാക ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് നിർദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.