• HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്‌നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 76,000 പേരെ ഒഴിപ്പിച്ചു

തമിഴ്‌നാട്ടില്‍ നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്; 76,000 പേരെ ഒഴിപ്പിച്ചു

  • Last Updated :
  • Share this:
    നാഗപട്ടണം: തമിഴ്‌നാട്ടിലെ തീരപ്രേശങ്ങളില്‍ കനത്ത നാശം വിതച്ച് 'ഗജ' ചുഴലിക്കാറ്റ്. നാഗപട്ടണം, കടലൂര്‍, രാമനാഥപുരം, പുതുച്ചേറിയിലെ കാരക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് കാറ്റ് കൂടുതല്‍ നാശം വിതച്ചത്. 120 കിലോമീറ്റര്‍ വേഗതയിലായിരുന്നു കാറ്റ് തീരപ്രദേശങ്ങളില്‍ ആഞ്ഞടിച്ചത്.

    തമിഴ്‌നാട് ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് 76,290 പേരെയാണ് താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ചത്. നാഗപട്ടണം, പുതുക്കോട്ടൈ, രാമനാഥപുരം, തിരുവാരൂര്‍ ഉള്‍പ്പെടെ ആറു ജില്ലകളിലായി 300 ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

    കാറ്റില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ക്ക് നാശനഷ്ടവും നിരവധി മരങ്ങള്‍ കടപുഴകുകയും ചെയ്തിട്ടുണ്ട്. നാഗപട്ടണത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കാറ്റിനോടൊപ്പം കനത്ത മഴയും അനുഭവപ്പെടുന്നുണ്ട്.

    'ഗജ' ചുഴലിക്കാറ്റ് കരയിലേക്കെത്തുന്നു:മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

    അഞ്ചുദിവസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍, ചെന്നൈയില്‍നിന്ന് 925 കിലോ മീറ്ററോളം അകലെയാണ് 'ഗജ' ചുഴലിക്കാറ്റ് രൂപം കൊണ്ടത്. തമിഴ്നാട്ടിലെ കടലൂരിനും ആന്ധ്രയിലെ ശ്രീഹരിക്കോട്ടയ്ക്കും ഇടയില്‍ വീശുമെന്നായിരുന്നു ആദ്യ പ്രവചനം. എന്നാല്‍ കാറ്റിന്റെ ഗതിമാറി നാഗപട്ടണം, കടലൂര്‍ തീരത്തേക്ക് നീങ്ങുകയായിരുന്നു.

    തമിഴ്‌നാട്ടിലും കേരളത്തിലെ തെക്കന്‍ ജില്ലകളിലും വെള്ളിയാഴ്ചയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാഗപട്ടണത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ നാല് ടീമുകള്‍ നേരത്തെ തന്നെ വിന്യസിച്ചിട്ടുണ്ട്. കൂഡലൂര്‍ ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടെ രണ്ട് ടീമുകള്‍ വ്യാഴാഴ്ച എത്തി.

    കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത : 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    ചുഴലിക്കാറ്റ് വേളയില്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായുള്ള ആനിമേറ്റഡ് വീഡിയോ ദുരന്ത നിവാരണ അതോറിറ്റി പുറത്തുവിട്ടിട്ടുണ്ട്. സര്‍ക്കാര്‍ വിവിധ ഹൈല്‍പ്പ് ലൈന്‍ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്. 1070 (സംസ്ഥാനതല), 1077 (ജില്ലകള്‍) എന്നിങ്ങനെയാണ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍. നാഗപട്ടണത്ത് ദേശീയ ദുരന്തനിവാരണ സേനയുടെ നാല് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. കൂഡലൂര്‍ ജില്ലയില്‍ സംസ്ഥാന ദുരന്തനിവാരണ സേനയുടെ രണ്ട് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.

    First published: