നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സംഭാവന: ദേശീയപാർട്ടികളിൽ 93 ശതമാനവും ലഭിച്ചത് ബിജെപിക്ക്

  സംഭാവന: ദേശീയപാർട്ടികളിൽ 93 ശതമാനവും ലഭിച്ചത് ബിജെപിക്ക്

  ആകെ ലഭിച്ച 469.89 കോടി രൂപയില്‍ 437.04 കോടിയും ബിജെപിക്ക്, കോൺഗ്രസിനും മറ്റു പാർട്ടികൾക്കും ലഭിച്ച ആകെ തുകയുടെ 12 മടങ്ങാണ് ബിജെപി സ്വന്തമാക്കിയത്

  പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും

  പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായും

  • Share this:
   #ഫാസിൽ ഖാൻ

   ന്യൂഡൽഹി: 2017-18 സാമ്പത്തിക വർഷത്തിൽ ദേശീയ പാർട്ടികൾ‌ക്ക് ലഭിച്ച ആകെ സംഭാവനയുടെ 93 ശതമാനവും ലഭിച്ചത് ബിജെപിക്കെന്ന് കണക്കുകൾ. ദേശീയ രാഷ്ട്രീയ കക്ഷികൾ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലം അനുസരിച്ച് 2017-18 വർഷത്തിൽ സംഭാവനയിനത്തിൽ ആകെ 469.89 കോടി രൂപയാണ് ലഭിച്ചത്. ഇതിൽ 437.04 കോടിയും ബിജെപി സ്വന്തമാക്കി. അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (ADR)ആണ് ഇതു സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. 20,000 രൂപക്ക് മുകളിലുള്ള സംഭാവനകൾ മാത്രം പരിഗണിച്ചുള്ള കണക്കാണിത്.

   ബിജെപിയുമായി തട്ടിച്ചുനോക്കുമ്പോൾ മറ്റു പാർ‌ട്ടികൾക്ക് വളരെ ചെറിയ തുകയാണ് സംഭാവനയായി ലഭിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് - 26.658 കോടി, എൻസിപി- 2.087 കോടി, സിപിഎം -2.756 കോടി), സിപിഐ -1.146 കോടി, തൃണമൂൽ കോൺഗ്രസ് -0.20 കോടി എന്നിങ്ങനെയാണ് കണക്ക്. അതേസമയം,
   മായാവതിയുടെ ബഹുജൻ സമാജ് വാദി പാർട്ടി 20,000 രൂപയിൽ കൂടിയ സംഭാവനകൾ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചത്. കോൺഗ്രസ്, എൻസിപി, സിപിഐ, സിപിഎം, തൃണമൂൽ കോൺഗ്രസ് എന്നിവർക്ക് ലഭിച്ച ആകെ തുകയെക്കാൾ 12 ഇരട്ടിയാണ് ബിജെപിക്ക് ലഭിച്ചത്.

   സംഭാവനകളുടെ എണ്ണത്തിന്റെ കാര്യമെടുത്താൽ ആകെയുള്ള 4201 സംഭാവനകളിൽ 2977 എണ്ണവും ബിജെപിക്ക് ലഭിച്ചു. കോൺഗ്രസ് -777, എൻസിപി 42, സിപിഎം- 196, സിപിഐ -176, തൃണമൂൽ കോൺഗ്രസ് 33 എന്നിങ്ങനെയാണ് കണക്ക്. 2016-17 വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ആകെ തുകയിൽ 20 ശതമാനത്തിന്റെ കുറവുണ്ടായി. ആ വർഷം 589.38 കോടി രൂപയാണ് സംഭാവന ഇനത്തിൽ ദേശീയ പാർട്ടികൾക്ക് ലഭിച്ചത്. പാർട്ടിതലത്തിലും സംഭാവനതുകയിൽ കുറവുണ്ടായി. ബിജെപിക്ക് 18ഉം കോൺഗ്രസിന് 36 ഉം ശതമാനത്തിന്റെ കുറവുണ്ടായപ്പോൾ എൻസിപിക്ക് 67, സിപിഎം 47, സിപിഐ 20 ശതമാനത്തിന്റെ കുറവുണ്ടായി. തൃണമൂൽ കോൺഗ്രസിന് 90 ശതമാനം കുറവ് രേഖപ്പെടുത്തി. ബിജെപിക്ക് ലഭിച്ച തുകയിൽ കുറവുണ്ടായെങ്കിലും ആകെ സംഭാവനയുടെ പങ്കിൽ മൂന്ന് ശതമാനം വർധനവുണ്ടായി.

   രാജ്യതലസ്ഥാനത്ത് നിന്നുതന്നെയാണ് ദേശീയ കക്ഷികൾക്ക് ഏറ്റവും അധികം സംഭാവന ലഭിച്ചത്. 208.56 കോടി (44 ശതമാനം) രൂപയാണ് ഡൽഹിയിൽ നിന്ന് പാർട്ടികളുടെ അക്കൗണ്ടിലേക്ക് എത്തിയത്. മഹാരാഷ്ട്രയിൽ നിന്ന് 71.93 കോടിയും ഗുജറാത്തിൽ നിന്ന് 44.02 കോടിയും കർണാടകയിൽ നിന്ന് 43.67 കോടി രൂപയും ഹരിയാനയിൽ നിന്ന് 10.59 കോടി രൂപയും ലഭിച്ചു. കോർപറേറ്റ്, ബിസിനസ് മേഖലയിൽ നിന്നാണ് 1361 സംഭാവനകളിലൂടെ 422.04 കോടി രൂപ ലഭിച്ചത്. ഇതിൽ 1207 സംഭാവനകളിലൂടെ 400.23 കോടി രൂപയും ബിജെപിക്കാണ് ലഭിച്ചത്. കോൺഗ്രസിന് 53 സംഭാവനകളിലൂടെ19.298 കോടി മാത്രമാണ് ഈ മേഖലകളിൽ നിന്ന് ലഭിച്ചത്.
   Published by:Rajesh V
   First published: