• HOME
  • »
  • NEWS
  • »
  • india
  • »
  • 78 PEOPLE INCLUDING 25 INDIANS AIRLIFTED FROM AFGHANISTAN MM TV

അഫ്ഗാനിസ്ഥാനിൽ നിന്ന് 78 പേരെ ഇന്ന് ഇന്ത്യയിലെത്തിച്ചു; മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാർ

മലയാളിയായ സിസ്റ്റർ തെരേസ ഉൾപ്പെടെ 25 ഇന്ത്യക്കാരും 44 സിഖുകാരും സംഘത്തിൽ

മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാരും സിഖ് വിഭാഗത്തിൽപ്പെട്ട 44 അഫ്ഗാനിസ്ഥാൻകാരും സംഘത്തിലുണ്ട്

മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാരും സിഖ് വിഭാഗത്തിൽപ്പെട്ട 44 അഫ്ഗാനിസ്ഥാൻകാരും സംഘത്തിലുണ്ട്

  • Share this:
അഫ്ഗാനിസ്ഥാനിൽ നിന്ന് 78 പേരെ  ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ചു. മലയാളിയായ സിസ്റ്റർ തെരേസ, ക്രാസ്ത സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങൾ എന്നിവർ ഉൾപ്പെടെ 25 ഇന്ത്യക്കാരും 44 അഫ്ഗാൻ സ്വദേശികളും അടങ്ങുന്ന സംഘമാണ് ഡൽഹിയിൽ എത്തിയത്. ഇന്ത്യൻ വ്യോമസേന വിമാനത്തിൽ കഴിഞ്ഞ ദിവസം ഇവരെ തജികിസ്ഥാനിലേക്ക് മാറ്റിയിരുന്നു. പിന്നീട് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിൽ എത്തിക്കുകയായിരുന്നു.

മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാരും സിഖ് വിഭാഗത്തിൽപ്പെട്ട 44 അഫ്ഗാനിസ്ഥാൻകാരും സംഘത്തിലുണ്ട്. കേന്ദ്ര മന്ത്രിമാരായ ഹർദീപ് സിംഗ് പുരി, വി. മുരളീധരൻ തുടങ്ങിയവർ സംഘത്തെ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിച്ചു. അഫ്ഗാനിസ്ഥാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച സിഖ് മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ മൂന്ന് പകർപ്പും സ്വീകരിച്ചു. ഇവ മഹാവീർ നഗറിലെ ഗുരുദ്വാരയിലേക്ക് മാറ്റി.

അതിനിടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തി. ആറ് വിദേശ രാജ്യങ്ങൾ അവരുടെ സ്ഥാപനങ്ങൾക്ക് വേണ്ടി അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കമെന്ന് വ്യക്തമാക്കി. അമേരിക്ക, ഖത്തർ എന്നിവയ്ക്ക് പുറമെ യു.എ.ഇ., ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇന്ത്യൻ പൗരൻമാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് പിന്തുണ അറിയിച്ചത്.

ആറുരാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളിൽ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുളളത്.

Also read: അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ?

ആഗസ്റ്റ് 15ന് കാബൂൾ താലിബാൻ പിടിച്ചെടുത്തതോടെ ഇസ്ലാമിക് തീവ്രവാദ സംഘടനയുടെ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ നൂറുകണക്കിന് അഫ്ഗാനികൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഓടി. കാബൂളിൽ നിന്ന് പുറപ്പെടുന്ന ഒരു വിമാനത്തിന്റെ ചക്രങ്ങളിൽ സ്വയം കൈകൾ കയറുകൊണ്ട് ബന്ധിച്ച് പോലും ചിലർ രക്ഷപ്പെടാൻ ശ്രമം നടത്തി. ഇങ്ങനെ രക്ഷപ്പെടാൻ ശ്രമിച്ചവർ ദാരുണമായി വിമാനത്തിൽ നിന്ന് വീണ് മരിക്കുകയും ചെയ്തു. എന്നാൽ രക്ഷപ്പെടാനായി എയർപോർട്ടിലൂടെ ഓടുന്ന നിരവധിയാളുകളുടെ വീഡിയോകൾ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.

ഈ സാഹചര്യത്തിൽ ചില രാജ്യങ്ങൾ അഫ്ഗാൻ അഭയാർത്ഥികളെ എറ്റെടുക്കുന്നതിനുള്ള ചില നയങ്ങൾ പ്രഖ്യാപിച്ചു. ഈ നയങ്ങളിൽ ചിലത് എന്തൊക്കെയാണെന്ന് നോക്കാം.

2020 ലെ കണക്കനുസരിച്ച്, ഏകദേശം 28 ലക്ഷം അഫ്ഗാൻ അഭയാർത്ഥികൾ വിദേശ രാജ്യങ്ങളിലുണ്ട്. യുഎൻഎച്ച്‌സി‌ആർ അനുസരിച്ച്, സിറിയയിൽ നിന്നുള്ള അഭയാർത്ഥികളാണ് വിദേശത്ത് ഏറ്റവും കൂടുതൽ താമസിക്കുന്നത്. 68 ലക്ഷത്തോളം വരും സിറിയൻ അഭയാർത്ഥികളുടെ എണ്ണം.

"പീഡനം, യുദ്ധം അല്ലെങ്കിൽ അക്രമം കാരണം സ്വന്തം രാജ്യം വിട്ട് പോകാൻ നിർബന്ധിതനായ വ്യക്തി"യാണ് അഭയാ‌‍ർത്ഥി. ഒരു അഭയാർത്ഥി വംശം, മതം, ദേശീയത, രാഷ്ട്രീയ അഭിപ്രായം അല്ലെങ്കിൽ ഒരു പ്രത്യേക സാമൂഹിക ഗ്രൂപ്പിലെ അംഗത്വം തുടങ്ങിയ കാരണങ്ങളാൽ പീഡനങ്ങൾക്ക് ഇരയായിട്ടുള്ളവരോ ഭീഷണി നേരിടുന്നവരോ ആയിരിക്കും. മിക്കവാറും, അവർക്ക് സ്വന്തം വീട്ടിലേക്കോ നാട്ടിലേയ്ക്കോ മടങ്ങാൻ കഴിഞ്ഞെന്ന് വരില്ല. അല്ലെങ്കിൽ അങ്ങനെ ചെയ്യാൻ അവ‍‍ർ ഭയപ്പെടുന്നു. യുദ്ധവും വംശീയവും മതപരവുമായ അക്രമങ്ങളാണ് അഭയാർത്ഥികൾ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങൾ എന്ന് UNHCR പറയുന്നു.
Published by:user_57
First published:
)}