നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Accident| രാജസ്ഥാനിൽ ട്രക്കുമായി ബസ്​ കൂട്ടിയിടിച്ച്​ തീപിടിച്ചു; 8 പേർ മരിച്ചു; 23 പേർക്ക് പരിക്ക്

  Accident| രാജസ്ഥാനിൽ ട്രക്കുമായി ബസ്​ കൂട്ടിയിടിച്ച്​ തീപിടിച്ചു; 8 പേർ മരിച്ചു; 23 പേർക്ക് പരിക്ക്

  എതിർദിശയിലെത്തിയ ട്രക്കുമായി കൂട്ടിയിടിച്ച്​ ബസിന്​ തീപിടിക്കുകയായിരുന്നുവെന്നും രക്ഷ​പ്പെട്ട ബസ്​ യാത്രികരിലൊരാൾ പറഞ്ഞു

  ചിത്രം- എഎൻഐ

  ചിത്രം- എഎൻഐ

  • Share this:
   ജയ്​പൂർ: രാജസ്ഥാനിൽ (Rajasthan) ട്രക്കുമായി (Truck) കൂട്ടിയിടിച്ച്​ ബസിന്​ തീപിടിച്ച്​ 8 പേർ മരിച്ചു. രാജസ്​ഥാനിലെ ബാർമർ (Barmer) - ജോധ്​പൂർ ദേശീയപാതയിൽ ബുധനാഴ്ച രാവിലെയാണ്​ സംഭവം. 23 പേർക്ക് പരിക്കേറ്റു. മരിച്ചവർ ബസിലുണ്ടായിരുന്നവരാണെന്നാണ്​ പ്രാഥമിക സൂചന. ബസിൽ നിന്ന്​ 10 പേരെ രക്ഷപ്പെടുത്തിയതായി പൊലീസ്​ അറിയിച്ചു. പൊലീസും ജില്ല അധികൃതരും സ്ഥലത്തെത്തിയായിരുന്നു രക്ഷാപ്രവർത്തനം.

   രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ജില്ലാ കളക്ടർക്ക് നിർദേശം നൽകി. പച്​പദ്ര എംഎൽഎ മദൻ പ്രജാപത്​, മന്ത്രി സുഖ്​റാം വിഷ്​ണോയി, ഡിവിഷനൽ കമ്മീഷണർ ഉൾപ്പെടെയുള്ളവർ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിരീക്ഷിച്ചു. ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. രാവിലെ 9.55ഓടെ ബലോത്രയിൽനിന്ന്​ പുറപ്പെട്ട ബസാണ്​ അപകടത്തിൽപ്പെട്ടത്​. എതിർദിശയിലെത്തിയ ട്രക്കുമായി കൂട്ടിയിടിച്ച്​ ബസിന്​ തീപിടിക്കുകയായിരുന്നുവെന്നും രക്ഷ​പ്പെട്ട ബസ്​ യാത്രികരിലൊരാൾ പറഞ്ഞു. ജീവൻ നഷ്ടമായവരെക്കുറിച്ച്​ വിവരങ്ങൾ ലഭ്യമല്ല.

   Also Read- കാടിന്റെ സര്‍വ്വവിജ്ഞാനകോശം;പത്മശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ നഗ്നപാദയായി എത്തി തുളസി ഗൗഡ

   രാജസ്ഥാനിലെ ബാർമറിൽ ഉണ്ടായ അപകടത്തിൽ എട്ടുമരണം സ്ഥിരീകരിച്ചകതായി എസ് പി ദീപക് ഭാർഗവയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്.   English Summary: Eight people burned to death and several others were injured after an overcrowded bus and a truck collided in Rajasthan’s Barmer district on Wednesday. Superintendent of police, SP Deepak Bhargava confirmed to ANI that a total of eight have died so far in the collision near Pachpadra in Rajasthan’s Barmer. The bus caught fire after the collision which resulted in deaths. As many as 23 others have been injured who are being treated and two of them are in a critical condition.
   Published by:Rajesh V
   First published:
   )}