നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

  തമിഴ്നാട്ടില്‍ പടക്കനിര്‍മാണശാലയ്ക്ക് തീപിടിച്ചു; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

  അപകടത്തിൽ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 14 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു.

  ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കാൻ ശ്രമിക്കുന്നു.

  • Share this:
   ചെന്നൈ: തമിഴ്‌നാട്ടിൽ പടക്കനിർമ്മാണശാലയ്ക്ക് തീപിടിച്ച് വൻ അപകടം. അപകടത്തിൽ എട്ടു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കുള്ളതായും റിപ്പോർട്ടുണ്ട്.  വിരുദുനഗറിലെ പടക്ക ഫാക്ടറിയിലാണ് തീപടിച്ചത്. സതൂരിനടുത്തുള്ള അച്ചാങ്കുളം പ്രദേശത്താണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്.

   അപകടത്തിൽ എട്ട് പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 14 ലധികം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   Also Read അസമില്‍ പെട്രോള്‍-ഡീസല്‍ വില അഞ്ച് രൂപ കുറച്ചു; മദ്യവിലയും കുറയും

   അതേസമയം അപകടകാരണം വ്യക്തമല്ല. ഫയർ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്.   അപകടത്തില് ‍മരിച്ചവരുടെ കുടുംബാംഗങ്ങളെ രാഹുൽ ഗാന്ധി എം.പി അനുശോചനം അറിയിച്ചു. ഫാക്ടറിക്കുള്ളിൽ ഇപ്പോഴും തൊഴിളാളികൾ കുടുങ്ങിക്കിടക്കുന്നെന്ന വാർത്ത ഹൃദയഭേദകമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ തമിഴ്നാട് സർക്കാരിനോട് രാഹുൽ ഗാന്ധി അഭ്യർത്ഥിക്കുകയും ചെയ്തു.
   Published by:Aneesh Anirudhan
   First published:
   )}