തുംകൂര്‍: കര്‍ണാടകയില്‍ (Karnataka) നിയന്ത്രണം വിട്ട് ബസ് മറിഞ്ഞുണ്ടായ ഇപകടത്തില്‍ എട്ടുപേര്‍ മരിച്ചു. തുംകൂരു ജില്ലയിലെ പാവഗഡ എന്ന സ്ഥലത്താണ് സംഭവം. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 60 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് യാത്രക്കാരില്‍ അധികവും വിദ്യാര്‍ഥികളായിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നും പൊലീസ് പറഞ്ഞു.
Deeply anguished to hear about the loss of lives in a bus accident in Tumkur, Karnataka. My heartfelt condolences to the bereaved families. Prayers for the speedy recovery of the injured.
— Vice President of India (@VPSecretariat) March 19, 2022
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ദുഃഖം രേഖപ്പെടുത്തി. അപകടം നടന്നതില്‍ അതിയായ സങ്കടമുണ്ടെന്നും മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നുവെന്നും പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെയെത്താന്‍ പ്രാര്‍ഥിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
Fire Accident | പത്തനംതിട്ട ളാഹയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു
പത്തനംതിട്ടയില്‍ ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു സന്നിധാനത്ത് നിന്ന് ദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന തിരുവനന്തപുരത്തു നിന്നുള്ളവരുടെ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്. വാഹനത്തില്‍ നിന്നു പുക ഉയരുന്നതു കണ്ട് എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ളാഹ ചെളിക്കുഴിയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. തീ അണയ്ക്കാന്‍ ഫയര്‍ഫോഴ്സ് എത്തിയപ്പോഴേക്കും വാഹനം പൂര്‍ണമായി കത്തി നശിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.