• HOME
  • »
  • NEWS
  • »
  • india
  • »
  • വെളുത്ത തുണിക്കെട്ടില്‍ മടിയില്‍ കുഞ്ഞനുജന്റെ മൃതദേഹം; ആംബുലന്‍സ് കാത്ത് എട്ടു വയസുകാരന്‍

വെളുത്ത തുണിക്കെട്ടില്‍ മടിയില്‍ കുഞ്ഞനുജന്റെ മൃതദേഹം; ആംബുലന്‍സ് കാത്ത് എട്ടു വയസുകാരന്‍

മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനം കാത്തുനിൽക്കുന്നതിനിടിയിലാണ് എട്ടുവയസുകാരന്‍ ഗുൽ‌ഷൻ അനുജന്റെ മൃതദേഹം മടിയിലിരുത്തി നിലത്തിരുന്നത്.

  • Last Updated :
  • Share this:
    ഭോപ്പാൽ: റോഡരികിൽ കുഞ്ഞനുജന്റെ മൃതദേഹവുമായി ആംബുലൻസിനായി കാത്തിരിക്കുന്ന എട്ടു വയസുകാരന്‍റെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചവിഷയമായി മാറിയിരിക്കുന്നത്. മധ്യപ്രദേശിലെ മൊറേന ജില്ലയിൽ നിന്നാണ് കരളലിയിക്കുന്ന ചിത്രം. മൊറേന ജില്ലാ ആശുപത്രിയ്ക്ക് പുറത്ത് രണ്ടു വയസുകാരന്റെ മൃതദേഹവുമായി ഇരിക്കുന്ന എട്ടുവയസുകാരനാണ് ചിത്രത്തിലുള്ളത്.

    മകന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനായി വാഹനം കാത്തുനിൽക്കുന്നതിനിടിയിലാണ് എട്ടുവയസുകാരന്‍ ഗുൽ‌ഷൻ അനുജന്റെ മൃതദേഹം മടിയിലിരുത്തി നിലത്തിരുന്നത്. അനീമിയ ബാധിച്ച മകന്‍ മൊറേന ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരിച്ചു.

    Also Read-Marriage | കറുത്ത നിറമുള്ള വരനെ വേണ്ട; വധു വിവാഹത്തിൽനിന്ന് പിൻമാറി

    എന്നാൽ കുഞ്ഞിന്റെ മൃതേദഹം വീട്ടിലേക്കെത്തിക്കാൻ വാഹനം കാത്തിരിക്കേണ്ടിവന്നു. 30 കിലോമീറ്റർ അകലെയുള്ള ഗ്രാമത്തിലേക്ക് മൃതദേഹം കൊണ്ടുപോകാൻ വാഹനം വേണമെന്ന് ഡോക്ചരോടും ജീവനക്കാരോടും പിതാവ് പൂജറാം ആവശ്യപ്പെട്ടിരുന്നു.

    ആശുപത്രിയിൽ വാഹനമില്ലെന്നും പുറത്ത് ഏർപ്പാടക്കണെമെന്നും അധികൃതർ പൂജറാമിനെ അറിയിച്ചു. എന്നാൽ അതിനുള്ള പണം പക്കൽ ഇല്ലായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം വീട്ടിലെത്തിക്കാൻ വാഹനം തേടി പോയിരുന്നു പൂജറാം. ഈ സമയത്താണ് മൂത്ത മകനായ എട്ടുവയസുകാരനെ മൃതേദഹം ഏൽപ്പിച്ചത്.

    Also Read-Policeman | വെള്ളപ്പൊക്കത്തിൽ നിരവധിയാളുകൾക്ക് രക്ഷകനായി; ഒടുവിൽ ഒഴുക്കില്‍പ്പെട്ട് മരിച്ച് മുൻ പോലീസ് ഉദ്യോ​ഗസ്ഥൻ

    ആശുപത്രിയുടെ പുറത്ത് റോഡ് സൈഡില്‍ വാഹനവുമായി വരുന്ന പിതാവിനായി എട്ടുവയസുകാരൻ തന്റെ കുഞ്ഞനുജന്റെ മൃതദേഹവുമായി കാത്തിരിക്കുന്ന ചിത്രം ആരുടെയും കണ്ണ് നനയിക്കും.
    Published by:Jayesh Krishnan
    First published: