തമിഴ്നാട്ടിലെ (Tamilnadu) ഗാർഹിക പീഡനങ്ങളെക്കുറിച്ച് (Domestic Vilolence) ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് നാഷണൽ ഫാമിലി ഹെൽത്ത് സർവേ (National Family Health Survey-5 (2019-20)). ഭൂരിഭാഗം സ്ത്രീകളും ഭർത്താക്കൻമാരിൽ നിന്നും ഏൽക്കുന്നത് പീഡനമാണെന്നു പോലും തിരിച്ചറിയുന്നില്ല എന്ന് സർവേ വ്യക്തമാക്കുന്നു. പലരും നിശബ്ദമായി അവ ഏറ്റുവാങ്ങുകയാണ് ചെയ്യുന്നത്.
ഭർത്താക്കൻമാരുമായി തർക്കിക്കുകയോ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിക്കുകയോ ചെയ്യുന്നതു മൂലം മർദനം ഏൽക്കേണ്ടി വരുന്നതിനെ തമിഴ്നാട്ടിലെ 80% സ്ത്രീകളും ന്യായീകരിക്കുന്നതായാണ് സർവേ ഫലം വ്യക്തമാക്കുന്നത്. su തമിഴ്നാട്ടിലെ ഏകദേശം 50% പുരുഷന്മാർ ആണ് തങ്ങളുടെ ഭാര്യമാരെ ശാരീരികമായി ഉപദ്രവിക്കുന്നതിനെ ന്യായീകരിച്ചു സംസാരിക്കുന്നത്. 48 ശതമാനം സ്ത്രീകളും അവരുടെ അച്ഛൻ അമ്മയെ മർദ്ദിക്കുന്നത് കണ്ടുവളർന്നവരാണ്.
ഗാർഹിക പീഡനങ്ങൾക്ക് ഇരകളാകുന്ന സംസ്ഥാനത്തെ 80% സ്ത്രീകളും അതെക്കുറിച്ച് തുറന്ന് സംസാരിക്കുകയോ സഹായം തേടുകയോ ചെയ്യാറില്ല. സഹായം തേടിയ ചുരുക്കം ചിലരിൽ ഭൂരിപക്ഷം പേരും തങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് ബന്ധുക്കളോടാണ് തുറന്നു പറഞ്ഞത്. ബന്ധപ്പെട്ട അധികാരികളെ ഇക്കാര്യം അറിയിക്കാൻ അവർ ശ്രമിച്ചിട്ടു പോലുമില്ല. ഭർത്താക്കന്മാരുടെ മദ്യപാനം ഗാർഹിക പീഡനങ്ങൾ കൂടുന്നതിന് പ്രധാന കാരണമാണെന്നും സർവേ കണ്ടെത്തി.
രാജ്യത്തെ മൊത്തം ഗാർഹിക പീഡന കേസുകൾ പരിശോധിച്ചാൽ കർണാട കഴിഞ്ഞാൽ രണ്ടാം സ്ഥാനത്താണ് തമിഴ്നാട്. ഭർത്താക്കൻമാരുടെ അക്രമത്തെ നീതീകരിക്കുന്ന കാര്യത്തിൽ തെലങ്കാനക്കും ആന്ധ്രാപ്രദേശിനും പിന്നാലെ മൂന്നാം സ്ഥാനത്താണ് തമിഴ്നാട്.
Also Read-Popular Front| പാലക്കാട് രാഷ്ട്രീയക്കൊല; നേതാക്കൾ അതീവജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻഗാർഹിക പീഡനങ്ങൾക്കെതിരായ നിയമങ്ങൾ പലതും രാജ്യത്ത് നിലവിൽ ഉണ്ടെങ്കിലും പലപ്പോഴും അവ നോക്കു കുത്തികൾ ആകാറാണ് പതിവ്. കേരളത്തിലും സ്ഥിതി ഒട്ടും വ്യത്യസ്മല്ല. സമീപകാലത്തായി ഗാർഹിക പീഡനങ്ങളെ തുടർന്നുള്ള ആത്മഹത്യകളെക്കുറിച്ചുള്ള പല വാർത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു.
ഇത്തരം കേസുകളിൽ പരാതി നൽകുന്ന ആളുടെ ജീവിതത്തിലെ ശാരീരികമോ മാനസികമോ ആയ സുരക്ഷയെ അപായപ്പെടുത്തുന്ന തരത്തിലുള്ള എതിർ കക്ഷിയുടെ ഏതൊരു പ്രവൃത്തിയെയും വീഴ്ചയെയും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ കണക്കാക്കും. ഇതിൽ ശാരീരികമോ വൈകാരികമോ മാനസികമോ ലൈംഗികമോ സാമ്പത്തികമോ ആയ അതിക്രമങ്ങൾ ഉൾപ്പെടും. സ്ത്രീധനത്തിനോ സ്വത്തിനോ, നിയമവിരുദ്ധമായ എന്തെങ്കിലും ആവശ്യം സാധിക്കുന്നതിനോ പരാതിക്കാരിയെയോ, അവരുമായി ബന്ധമുള്ള മറ്റാരെയെങ്കിലുമോ എതിർകക്ഷി നിർബന്ധിക്കുകയോ, പീഡിപ്പിക്കുകയോ, അപകടത്തിലാക്കുകയോ ചെയ്യുന്നതും പരാതിക്കാരിയെ ശാരീരികമോ, മാനസികമോ ആയി മുറിവേൽപ്പിക്കുകയോ, ഉപദ്രവിക്കുകയോ ചെയ്യുന്നതും ഗാർഹികാതിക്രമമായി കണക്കാക്കും.
Also Read-Ilaiyaraaja | മാപ്പുപറയില്ല; മോദിയെ അംബേദ്കറുമായി താരതമ്യം ചെയ്തതിൽ ഉറച്ചു നിൽക്കുമെന്ന് ഇളയരാജദൃക്സാക്ഷികളുടെ മൊഴി, രേഖാമൂലമുള്ള തെളിവ്, സെക്കന്ററി എവിഡൻസ് ആയി ഓഡിയോ, വീഡിയോ മുതലായവ ആണ് തെളിവായി ഹാജരാക്കേണ്ടത്. അടുത്തുള്ള മഹിളാ കോടതിയിലോ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലോ ആണ് പരാതി നൽകേണ്ടത്. സിവിൽ, ക്രിമിനൽ സ്വഭാവമുള്ള പരിഹാരമാർഗങ്ങൾ തേടിക്കൊണ്ടാവണം പരാതി. സ്ത്രീകൾ സ്ത്രീകൾക്കെതിരെ നടത്തുന്ന അതിക്രമങ്ങളും ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.