HOME » NEWS » India » 80 YEAR OLD COVID PATIENT ABANDONED BY FAMILY

80 വയസ്സുള്ള കോവിഡ് രോഗിയെ ബന്ധുക്കൾ ഉപേക്ഷിച്ചു; രക്ഷകനായി പൊലീസ് കോൺസ്റ്റബിൾ

താൻ മരിച്ചാൽ മൃതദേഹം പൊലീസിന് കൈമാറണമെന്ന ബോർഡ് വീടിന് പുറത്ത് സ്ഥാപിച്ചിരുന്നു.

News18 Malayalam | news18-malayalam
Updated: April 19, 2021, 4:18 PM IST
80 വയസ്സുള്ള കോവിഡ് രോഗിയെ ബന്ധുക്കൾ ഉപേക്ഷിച്ചു; രക്ഷകനായി പൊലീസ് കോൺസ്റ്റബിൾ
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡൽഹി: ബന്ധുക്കൾ ഉപേക്ഷിച്ച കോവിഡ് ബാധിതനായ എൺപതുകാരന് രക്ഷകനായത് പൊലീസ് കോൺസ്റ്റബിൾ. ഡൽഹി ഓൾഡ് രാജേന്ദ്ര നഗർ ഏരിയയിലുള്ള മുരളീധർ(80) നെയാണ് കോവിഡ് ബാധിച്ചതിനെ തുടർന്ന് ബന്ധുക്കൾ ഉപേക്ഷിച്ചത്. മുരളീധറിന് കോവിഡ് ബാധിച്ചതിനെ തുടർന്ന് മൂന്ന് നിലയുള്ള വീട്ടിൽ ഇദ്ദേഹത്തെ ഉപേക്ഷിച്ച് ബന്ധുക്കൾ പോകുകയായിരുന്നു.

മകൾ വിവരമറിയിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തുന്നത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് പിതാവിനെ വീട്ടിൽ ഉപേക്ഷിച്ച് വീട്ടുകാർ സ്ഥലം വിട്ടതായി മകൾ പൊലീസിനെ അറിയിക്കുകയായിരുന്നു. മകളുടെ പരാതി ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് കോൺസ്റ്റബിൾ രാജു റാം ആണ് മുരളീധറിന്റെ രക്ഷകനായത്.


വിരമിച്ച സിഐഡി ഓഫീസറാണ് മുരളീധർ. ഇദ്ദേഹത്തെ അന്വേഷിച്ചെത്തിയപ്പോൾ വീടിന് പുറത്തു കണ്ട ബോർഡ് വായിച്ച് ഞെട്ടിയതായി പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. താൻ മരിച്ചാൽ മൃതദേഹം പൊലീസിന് കൈമാറണമെന്ന ബോർഡായിരുന്നു വീടിന് പുറത്ത് സ്ഥാപിച്ചത്. വീടിനുള്ളിൽ പ്രവേശിച്ച കോൺസ്റ്റബിൾ രാജു റാം ആശുപത്രിയിൽ പോകാമെന്ന് നിർദേശിച്ചെങ്കിലും മുരളീധർ ആദ്യം വഴങ്ങിയില്ല. ഏറെ നേരത്തെ നിർബന്ധത്തിനൊടുവിലാണ് ആശുപത്രിയിലേക്ക് മാറാൻ മുരളീധർ തയ്യാറായത്. ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിലാണ് മുരളീധർ ഇപ്പോൾ.

You may also like:വൈഗയുടെ കൊലപാതം: ദുരൂഹതകളും ചോദ്യങ്ങളും ഇനിയും ബാക്കി

മൂന്ന് പെൺമക്കളാണ് മുരളീധറിനുള്ളത്. മൂന്ന് പേരും വിവാഹിതരാണ്. രണ്ട് പേർ ഡൽഹിയിൽ തന്നെയാണ് താമസം. ഒരാൾ ഇന്ത്യയ്ക്ക് പുറത്താണ്. മുരളീധറിനൊപ്പം ആരാണ് താമസിച്ചിരുന്നതെന്ന് പൊലീസിന് വ്യക്തമല്ല. ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണ്.

You may also like:പാലക്കാട് മുതലമടയിൽ വീടിനുള്ളിൽ തീ പടർന്ന് ബധിരയായ യുവതി മരിച്ചു

കോവിഡ് രൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഇന്ന് രാത്രി പത്ത് മുതൽ ഒരാഴ്ച്ചത്തേക്ക് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഏപ്രിൽ 26 വരെയാണ് ലോക്ക്ഡൗൺ. ഞായറാഴ്ച്ച മാത്രം 23,000 കോവിഡ് കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. ഓരോ ദിവസവും പുതിയ 25,000 കേസുകളാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

രാജ്യത്ത് പ്രതിദിന കോവിഡ് വർദ്ധന രണ്ടേമുക്കാൽ ലക്ഷം കടന്നിരിക്കുകയാണ്. മരണസംഖ്യയും കുതിച്ചുയർന്നു. 24 മണിക്കൂറിനിടെ 1619 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, ഡൽഹി, കർണാക, സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതി രൂക്ഷമായി. മഹാരാഷ്ട്രയിൽ പ്രതിദിന വർദ്ധന എഴുപതിനായിരത്തോളമായി.
Published by: Naseeba TC
First published: April 19, 2021, 4:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories