• HOME
  • »
  • NEWS
  • »
  • india
  • »
  • pet pitbull| മകന്റെ വളർത്തുനായയുടെ കടിയേറ്റ് 82 കാരിക്ക് ദാരുണാന്ത്യം

pet pitbull| മകന്റെ വളർത്തുനായയുടെ കടിയേറ്റ് 82 കാരിക്ക് ദാരുണാന്ത്യം

സുശീലയുടെ കഴുത്തിലും അടിവയറ്റിലുമായി 12 ആഴത്തിലുള്ള മുറിവുകളാണുണ്ടായിരുന്നത്

  • Last Updated :
  • Share this:
    ലഖ്നൗ: മകന്റെ വളർത്തു നായയുടെ (pet dog)കടിയേറ്റ് എൺപത്തിരണ്ടുകാരിക്ക് ദാരുണാന്ത്യം. ലഖ്നൗവിലെ കൈസർബാഗിൽ ചൊവ്വാഴ്ച്ച രാവിലെയാണ് സംഭവം. മുൻ അധ്യാപികയായ സുശീല ത്രിപാഠിയാണ് മരിച്ചത്. സുശീലയുടെ മകൻ അമിത്തിന്റെ വളർത്തുനായയാണ് ആക്രമിച്ചത്.

    ജിം ട്രെയിനറായ അമിത് വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. രണ്ട് നായ്ക്കളെയാണ് അമിത് വളർത്തിയിരുന്നത്. പിറ്റ്ബുള്ളും ലാബ്രഡോറുമാണ് നായ്ക്കൾ. ബ്രൗണി എന്ന് പേരുള്ള പിറ്റ്ബുള്ളിന്റെ കടിയേറ്റാണ് സുശീല മരിച്ചത്.

    മൂന്ന് വർഷം മുമ്പാണ് അമിത് ഈ നായയെ വാങ്ങിയത്. കൈസർബാഗിലെ ബംഗാളി തോല ഏരിയയിലാണ് അമിത്തും സുശീലയും താമസിച്ചിരുന്നത്. ചൊവ്വാഴ്ച്ച പുലർച്ചെ ആറ് മണിക്ക് സുശീല മാത്രം വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. അമിത് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.

    Also Read-സെമിത്തേരിയിലെ മണ്ണിൽ അനക്കം കണ്ട് മണ്ണ് മാറ്റി; ഉള്ളിൽ ജീവനുള്ള പെൺകുഞ്ഞ്

    ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്തം വാർന്നാണ് മരിച്ചതെന്ന് ഡോക്ടർമാർ അറിയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുശീലയുടെ കഴുത്തിലും അടിവയറ്റിലുമായി 12 ആഴത്തിലുള്ള മുറിവുകൾ ഏറ്റതായി കണ്ടെത്തി.

    രാവിലെ ആറ് മണിയോടെ അമിത്തിന്റെ വീട്ടിൽ നിന്ന് നായ്ക്കളുടെ ഉച്ചത്തിലുള്ള കുരയും സുശീലയുടെ അലർച്ചയും കേട്ടിരുന്നതായി അയൽവാസികൾ പറയുന്നു. വീട്ടിലേക്ക് ഓടിയെത്തിയെങ്കിലും വാതിൽ അകത്തു നിന്ന് പൂട്ടിയിരുന്നതിനാൽ ഉള്ളിലേക്ക് കടക്കാനായില്ല. തുടർന്ന് അമിത്തിനെ വിവരം അറിയിക്കുകയായിരുന്നു. അമിത് എത്തിയാണ് വാതിൽ തുറന്നത്.

    ലഖ്‌നൗ മുനിസിപ്പൽ കോർപ്പറേഷൻ (LMC) നായ്ക്കളെ വളർത്തുന്നതിനായി സ്വാൻ ലൈസൻസ് കൺട്രോൾ ആൻഡ് റെഗുലേഷൻ ബൈ-ലോ 2003 എന്ന പേരിൽ ഒരു മാനുവൽ പുറത്തിറക്കിയിട്ടുണ്ട്. മാനുവൽ അനുസരിച്ച്, നായ്ക്കളെ വളർത്താൻ താൽപ്പര്യമുള്ള ആളുകൾ നിരവധി നിബന്ധനകൾ പാലിച്ചതിന് ശേഷം നിർബന്ധമായും ലൈസൻസ് നേടേണ്ടതുണ്ട്.

    അയൽവാസിക്ക് എതിർപ്പില്ലാത്ത വിധത്തിൽ ഏതൊരു വ്യക്തിയും ‌നായയെ വളർത്തുകയും കെട്ടുകയും ചെയ്യണമെന്നും മാനുവലിൽ പറയുന്നു.

    ലഖ്‌നൗ നഗരത്തിൽ ആകെ 4,824 ലൈസൻസുകൾ നൽകിയിട്ടുണ്ട്, അതിൽ 2,370 എണ്ണം വലിയ ഇനത്തിലുള്ള നായ്ക്കൾക്കുള്ളതാണ്.
    Published by:Naseeba TC
    First published: