നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഐഎന്‍എക്‌സ് - മീഡിയ കേസ്: പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

  ഐഎന്‍എക്‌സ് - മീഡിയ കേസ്: പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി

  കേന്ദ്ര നിയമ മന്ത്രാലയമാണ് സിബിഐ ക്ക് അനുമതി നൽകിയത്

  പി ചിദംബരം

  പി ചിദംബരം

  • Share this:
   ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് - മീഡിയാ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കേന്ദ്ര നിയമ മന്ത്രാലയമാണ് സി ബി ഐ ക്ക് അനുമതി നൽകിയത്.

   കേസില്‍ ചോദ്യം ചെയ്യാൻ പി ചിദംബരത്തെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കഴിഞ്ഞ ആഴ്ച ഡൽഹി ഹൈക്കോടതിയെ സീപിച്ചിരുന്നു. തൊട്ട് പിന്നാലെയാണ് ചിദംബരത്തെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്ര നിയമ മന്ത്രാലയം സി ബി ഐ ക്ക് അനുമതി നൽകിയത്.

   കേസിൽ ഡല്‍ഹിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി ചിദംബരത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇടപാടുമായി തനിക്ക് ബന്ധമില്ലെന്ന് ചിദംബരം വ്യക്തമാക്കിയിരുന്നു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ സി.ബി.ഐ. അറസ്റ്റു ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു.   Also read: 'രാജ്യത്തിന്‍റെ കാവൽക്കാരൻ കള്ളൻ'; പ്രധാനമന്ത്രിക്കെതിരെ ആരോപണങ്ങൾ ആവർത്തിച്ച് രാഹുൽ ഗാന്ധി   ഐഎന്‍എക്‌സ് മീഡിയ ഉടമകളായ ഇന്ദ്രാണി മുഖര്‍ജി, ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജി എന്നിവര്‍ പാർലമെന്റിന്റെ നോര്‍ത്ത് ബ്ലോക്കിൽ ഓഫീസിലെത്തി ചിദംബരത്തെ കണ്ടുവെന്നും മകന്റെ ബിസിനസിന് സഹായിക്കണമെന്ന് പറഞ്ഞതായും സിബിഐ ആരോപിക്കുന്നു. 2007ല്‍ പി ചിദംബരം ധനമന്ത്രിയായിരിക്കെ ചട്ടങ്ങള്‍ മറികടന്ന് ഐഎന്‍എക്‌സ് മീഡിയ്ക്ക് വേണ്ടി 305 കോടി രൂപയുടെ വിദേശ നിക്ഷേപം സ്വീകരിച്ചെന്നാണ് കാര്‍ത്തി ചിദംബരത്തിനെതിരായ കേസ്.

   3500 കോടിയുടെ എയര്‍സെല്‍-മാക്‌സിസ് കേസിലും ചിദംബരം അന്വേഷണം നേരിടുന്നുണ്ട്. . ഈ കേസിലും ചിദംബരത്തെ പ്രോസിക്യൂുട്ട് ചെയ്യാന്‍ നേരത്തെ അനുമതി ലഭിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സി ബി ഐ നടപടികൾ ഊർജ്ജിതമാക്കുന്നത് കോൺഗ്രസിന് തിരിച്ചടിയാകും
   Published by:user_49
   First published: