HOME » NEWS » India » 84 YEAR OLD SAVES MORE THAN 100 ENDANGERED MANGO VARIETIES GH

പ്രായം ഒരു തടസ്സമല്ല, വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നൂറിലധികം അച്ചാർ മാങ്ങ ഇനങ്ങൾ സംരക്ഷിച്ച് 84കാരൻ

കഴിഞ്ഞ 12 വർഷമായി പശ്ചിമഘട്ടത്തിന്റെ ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ചാണ് മാവിനങ്ങൾ തേടിപ്പിടിച്ചത്. ഇതിനായി സുബ്ബറാവു നൂറിലധികം ഗ്രാമങ്ങൾ സന്ദർശിച്ചിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: February 12, 2021, 12:26 PM IST
പ്രായം ഒരു തടസ്സമല്ല, വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന നൂറിലധികം അച്ചാർ മാങ്ങ ഇനങ്ങൾ സംരക്ഷിച്ച് 84കാരൻ
News18 Malayalam
  • Share this:
വംശനാശത്തിന്റെ വക്കിലെത്തിയ നൂറിലധികം പച്ച മാങ്ങ ഇനങ്ങൾ സംരക്ഷിച്ച് 84 കാരനായ ബേലുരു സുബ്ബന്ന ഹെഗ്ഗഡെ (ബി. വി. സുബ്ബറാവു). ശിവമോഗ ജില്ലയിലെ സാഗർ താലൂക്കിലുള്ള ബേലൂരിലെ തന്റെ വീട്ടു വളപ്പിലാണ് 100ലധികം മാവിനങ്ങൾ ഇദ്ദേഹം വളർത്തുന്നത്. അച്ചാറിനായി ഉപയോഗിക്കുന്ന വിവിധ ഇനം മാങ്ങകളാണ് ഇദ്ദേഹം സംരക്ഷിക്കുന്നത്.

കഴിഞ്ഞ 12 വർഷമായി പശ്ചിമഘട്ടത്തിന്റെ ഓരോ മുക്കിലും മൂലയിലും സഞ്ചരിച്ചാണ് മാവിനങ്ങൾ തേടിപ്പിടിച്ചത്. ഇതിനായി സുബ്ബറാവു നൂറിലധികം ഗ്രാമങ്ങൾ സന്ദർശിച്ചിട്ടുണ്ട്. മാവിനങ്ങൾ തേടി ഗ്രാമങ്ങൾ സന്ദർശിക്കുന്നതിന് ഇദ്ദേഹം ഭാര്യയെയും ഒപ്പം കൂട്ടുമെന്ന് ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. മരത്തിൽ കയറാൻ സാധിക്കാത്തതിനാൽ ആരെയെങ്കിലും സഹായത്തിന് വിളിക്കാറുണ്ടെന്നും ആദ്യം മാങ്ങകൾ ശേഖരിച്ച് ഭാര്യ അവ കൊണ്ട് അച്ചാർ ഉണ്ടാക്കി നോക്കും. അച്ചാർ നല്ലതാണെങ്കിൽ തിരികെ വീണ്ടും അവിടെയെത്തി മാവിൻ തൈയ്യോ ഗ്രാഫ്റ്റ് ചെയ്യുന്നതിന് ആവശ്യമായ തൊലിയോ ശേഖരിക്കുമെന്ന് അദ്ദേഹം ഹിന്ദുവിനോട് പറഞ്ഞു. ഒരു ഇനം ശേഖരിക്കാൻ ഓരേ സ്ഥലത്ത് ഒന്നിലധികം തവണ സന്ദർശിക്കേണ്ടി വരുമെന്നും സുബ്ബറാവു പറഞ്ഞു.

ഒരു ഏക്കർ സ്ഥലമാണ് ഇദ്ദേഹത്തിന് ആകെയുള്ളത്. ഈ സ്ഥലത്ത് തന്നെയാണ് വീടും മാവിൻ തോപ്പും സ്ഥിതി ചെയ്യുന്നത്. വീടിന് ചുറ്റും ഒരു പാർക്കിന്റെ രൂപത്തിൽ വികസിപ്പിച്ചെടുത്താണ് മാവുകൾ വളർത്തുന്നത്. മാത്രമല്ല ഒരു മരത്തിൽ തന്നെ ഒന്നിലധികം മാവിനങ്ങൾ ഗ്രാഫ്റ്റ് ചെയ്ത് പിടിപ്പിക്കുന്നതിനാൽ സ്ഥല പരിമിതി പ്രശ്നമല്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ മലനാട് മേഖലയിൽ വളരെ പ്രചാരമുള്ള ആപേ മിഡി മാങ്ങ ഇനങ്ങൾ കഴിച്ചാണ് താൻ വളർന്നതെന്നും എന്നാൽ ഇവയ്ക്ക് വംശനാശം സംഭവിച്ച് കൊണ്ടിരിക്കുന്നത് വിഷമകരമാണെന്നും സുബ്ബറാവു പറഞ്ഞു. അപൂർവ ഇനങ്ങളായ ഡോംബെസാര ജീരെജ്, ജെനാസിനകുടി ജീറെജ്, ചീൻ തോട്ട ജീരെജ്, ബാഗി ജീരെജ്, ബാരിജ് ജീരെജ് എന്നിവയും അദ്ദേഹത്തിന്റെ മാങ്ങ ശേഖരത്തിൽ ഉൾപ്പെടുന്നു. മൂന്ന് മുതൽ അഞ്ച് വർഷം വരെ അച്ചാറിട്ട് സൂക്ഷിക്കാവുന്ന മാങ്ങകളും ഇക്കൂട്ടത്തിലുണ്ട്.

You May Also Like-  വീട്ടിലിരുന്ന് വൈൻ കുടിക്കാൻ തയ്യാറാണോ? എങ്കിൽ ഒരു വർഷത്തേക്ക് വൈൻ സൗജന്യം

വാണിജ്യാവശ്യങ്ങൾ‌ക്കായല്ല അദ്ദേഹം മാവിനങ്ങൾ വളർത്തുന്നത്. മാവ് വളർത്താൻ താത്പര്യമുള്ളവർക്ക് സൌജന്യമായി തൈകൾ നൽകുകയും ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചറൽ റിസർച്ച് ബുധനാഴ്ച ഹെസ്സാർഗട്ടയിൽ നടന്ന ദേശീയ ഹോർട്ടികൾച്ചറൽ മേളയിൽ സുബ്ബറാവുവിന്റെ മാവിന സംരക്ഷണ പ്രവർത്തനങ്ങൾക്ക് ബഹുമതി നൽകി. അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ I I H R- ന്റെ ബയോടെക്നോളജി ആൻഡ് ബേസിക് സയൻസസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. കെ. വി. രവിശങ്കർ, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം. ആർ. ദിനേശ് എന്നിവർ ചേർന്ന് 30 പച്ച മാങ്ങ ഇനങ്ങൾ സുബ്ബറാവുവിന്റെ തോട്ടത്തിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്.
Published by: Anuraj GR
First published: February 11, 2021, 5:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories