• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഞെട്ടിക്കുന്ന ക്രൂരത; ഒൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കണ്ണ് ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി


Updated: September 5, 2018, 12:12 PM IST
ഞെട്ടിക്കുന്ന ക്രൂരത; ഒൻപതുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കണ്ണ് ചൂഴ്ന്നെടുത്ത് കൊലപ്പെടുത്തി

Updated: September 5, 2018, 12:12 PM IST
ശ്രീനഗർ: ജമ്മുകശ്മീരിൽ നിന്ന് രാജ്യത്തെ നടുക്കുന്ന ഒരു വാർത്ത കൂടി. ബാരാമുള്ള ജില്ലയിൽ ഒൻപതുവയസുകാരി കൂട്ട ബലാത്സംഗത്തിനിരയായി ദാരുണമായി കൊല്ലപ്പെട്ടു. കുട്ടിയുടെ കണ്ണുകൾ ചൂഴ്ന്നെടുക്കുകയും ശരീരഭാഗങ്ങളിൽ ആസിഡ് ഒഴിയ്ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ രണ്ടാനമ്മയും അവരുടെ 14കാരനായ മകനും ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.

ഉറി മേഖലയിലാണ് സംഭവം. ആഗസ്റ്റ് 23 മുതൽ കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയിടെ ജീർണിച്ചനിലയിലുള്ള ശരീരം അടുത്തുള്ള വനമേഖലയിൽ നിന്ന് ഞായറാഴ്ച കണ്ടെത്തി.

സംശയമുള്ളവരെ ചോദ്യം ചെയ്തതോടെയാണ് പൊലീസിന് കൊലപാതകം സംബന്ധിച്ച് തുമ്പ് ലഭിച്ചത്. രണ്ടാനമ്മയെ ചോദ്യം ചെയ്തതിൽ നിന്നാണ് ദാരുണമായ കൊലപാതകത്തിന്റെയും കൂട്ടബലാത്സംഗത്തിന്റെയും ചുരുളഴിയുന്നത്. ഭർത്താവിന്റെ രണ്ടാമത്തെ ഭാര്യയുടെ മകളാണ് ക്രൂരതയ്ക്ക് ഇരയായത്. ഇപ്പോൾ അറസ്റ്റിലായ സ്ത്രീ ഭർത്താവിന്റെ രണ്ടാമത്തെ ഭാര്യയോടും അവരുടെ കുട്ടിയോടും നാളുകളായി പക പുലർത്തിപോരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഭർത്താവ് കൂടുതൽ സമയം രണ്ടാം ഭാര്യയോടും അവരുടെ കുട്ടിയോടും ഒപ്പം ചെലവിടുന്നുവെന്നും അവരോടാണ് കൂടുതൽ ഇഷ്ടം കാണിക്കുന്നുവെന്നും രണ്ടാനമ്മ പൊലീസിനോട് പറഞ്ഞു. ഇതേതുടർന്ന് കുഞ്ഞിനെ ഇല്ലാതാക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു. സംഭവം നടന്ന ദിവസം അറസ്റ്റിലായ സ്ത്രീ മൂർച്ചയുള്ള കത്തിയുമായി പെൺകുട്ടിയെ സമീപത്തെ കാട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയായിരുന്നു. പതിനാല് വയസുള്ള അവരുടെ മകനും അവന്റെ സുഹൃത്തുക്കളും ഒപ്പം കൂടി. അമ്മയുടെ മുന്നിൽവച്ച് തന്നെ മകനും കൂട്ടുകാരും കുഞ്ഞിനെ കൂട്ടബലാത്സംഗത്തിനിരയാക്കി.

ക്രൂരമായ പീഡനത്തിന്ശേഷം രണ്ടാനമ്മ കുട്ടിയുടെ കഴുത്ത് ഞെരിച്ചു. ഈ സമയം മകൻ കോടാലി കൊണ്ട് അവളുടെ തലയ്ക്ക് ശക്തിയായി അടിച്ചു. മറ്റൊരാൾ മൂർച്ചയുള്ള കത്തികൊണ്ട് കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്തു. ശരീരഭാഗങ്ങളിൽ ആസിഡ‍് ഒഴിക്കുകയും ചെയ്തു. തുടർന്ന് മൃതദേഹം കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് പുറത്ത് കരിയിലകളും മരച്ചില്ലകളും വച്ചു മറച്ചു. പ്രാഥമിക പരിശോധനയിൽ തന്നെ നടന്ന ക്രൂരതകളെല്ലാം പൊലീസിന് വ്യക്തമായി. കൊലപാതകത്തിന് ഉപയോഗിച്ച കോടാലിയും കത്തിയും കണ്ടെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരും അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
First published: September 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍